നാല് വര്‍ഷത്തിലേറെയായി കോവിഡ് 19 മഹാമാരിക്കെതിരെ പോരാടിയശേഷം, ഈ വേനല്‍ക്കാലത്ത് വന്നേക്കാവുന്ന മറ്റൊരു തരംഗത്തെ നേരിടാന്‍ ഒരുങ്ങുകയാണ് ലോകം. 2019-ല്‍ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവ് 2 ആദ്യമായി തിരിച്ചറിഞ്ഞത്. അതിനുശേഷം വൈറസ് പരിവര്‍ത്തനം ചെയ്യപ്പെടുകയും പുതിയ വകഭേദങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇതാകട്ടെ മനുഷ്യരാശിക്ക് ഭീഷണിയാകുന്ന തരത്തില്‍ മാറുകയായിരുന്നു.സമീപകാല റിപ്പോര്‍ട്ടുകളില്‍ യുഎസിലും യുകെയിലും കോവിഡ്-19 കേസുകളില്‍ വന്‍വര്‍ധന കാണിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത കെപി.3 വകഭേദമാണ് നിലവില്‍ പ്രബലമായത്. ഇത് മൊത്തത്തില്‍ ഫ്‌ലിര്‍ട്ട് എന്നറിയപ്പെടുന്നു. വേരിയന്‌റിന്‌റെ ജനിതക കോഡിലെ മ്യൂട്ടേഷനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വകഭേദഭങ്ങളുടെ പേരുകള്‍ നിശ്ചയിക്കുന്നത്. 2014 ഏപ്രില്‍ വരെ യുകെയിലെ കോവിഡ് കേസുകളില്‍ 40 ശതമാനത്തിനും കാരണമായത് ഫ്‌ലിര്‍ട്ട് വകഭേദമായിരുന്നു. കെപി.1, കെപി.3, കെപി.2 വകഭേദങ്ങളാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.
290 Less than a minute