KERALANEWS

​​സർവകലാശാലകളിലെ സ്ഥിരം വിസി നിയമനം; ​ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: സർവ്വകലാശാല വി സി നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗർവണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാർ. കഴിഞ്ഞ 28ാം തീയതി പുറപ്പെടുവിച്ച വി‍ജ്ഞാപനം നിയമപരമായി ചോദ്യം ചെയ്യുമെന്ന് എ ജി കോടതിയിൽ വ്യക്തമാക്കി. സംസ്ഥാനത്ത സർവ്വകലാശാലകളിൽ സ്ഥിരം വി സി വേണമെന്ന ഡോ. മേരി ജോർജ്ജിന്‍റെ ഹർജി പരിഗണിക്കുന്നതിനിടെ ആണ് സർക്കാർ നിലപാട് അറിയിച്ചത്. ഹർജി ജൂലൈ 17ന് വീണ്ടും പരിഗണിക്കും. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ നിലവിൽ സർവ്വകലാശാല പ്രതിനിധികൾ ഇല്ല. ചാൻസിലറായ ഗവർണറുടെയും യുജിസിയുടെയും നോമിനികൾ മാത്രമാണ് സെർച്ച് കമ്മിറ്റിയിൽ ഉള്ളത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സർക്കാർ ഗവർണർ പോര് കോടതിയിലും രൂക്ഷമാവുകയാണ്.

Related Articles

Back to top button