BREAKINGINTERNATIONAL

ഞാന്‍ ‘മനുഷ്യ പട്ടി’യെ അന്വേഷിക്കുന്നു; ഡച്ച് യുവതിയുടെ അസാധാരണ പോസ്റ്റര്‍ വീഡിയോ വൈറലാകുന്നു

മറ്റെന്ത് ലഹരിയേക്കാളും വലിയൊരു ലഹരിയായി ഇന്ന് സമൂഹ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന തലമുറയ്ക്ക്. സമൂഹ മാധ്യമങ്ങളില്‍ നാലാള്‍ അറിയണം. അതുവഴി ലഭിക്കുന്ന പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു തലമുറയാണ് ഇന്ന് വളര്‍ന്നുവരുന്നത്. ഇത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ മിസ് ഡീ ലീ (@missxdeelee) എന്ന് പേര് നല്‍കിയ ഒരു ഡച്ച് യുവതി പങ്കുവച്ച ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
ഇറുകിയ കറുത്ത വസ്ത്രം ധരിച്ച് മുട്ടോളം ഉയരമുള്ള കറുത്ത ബൂട്ട് ധരിച്ച ഒരു പെണ്‍കുട്ടി ഒരു ഷോപ്പിംഗ് മോളിന്റെ പുറത്ത് ഒരു കാര്‍ബോര്‍ഡും പിടിച്ച് നില്‍ക്കുന്ന മിസ് ഡീ ലീയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഇവര്‍ക്ക് സമീപത്ത് കൂടി നടന്ന് പോകുന്ന നിരവധി പേര്‍ യുവതിയുടെ കൈയിലെ പോസ്റ്ററിലേക്ക് നോക്കി അത്ഭുതപ്പെടുന്നത് കാണാം. അല്പ സമയത്തിനകം യുവതി തിരിയുമ്പോള്‍ കൈയിലെ കാര്‍ഡ്‌ബോര്‍ഡില്‍ ‘ഞാന്‍ ഒരു മനുഷ്യനായ നായയെ അന്വേഷിക്കുന്നു.’ എന്ന് എഴുതിയിരിക്കുന്നത് കാണാം. ചിലര്‍ വീഡിയോയില്‍ യുവതിയോട് എന്തോക്കെയോ ചോദിക്കുന്നുണ്ടെങ്കിലും എല്ലാവരോടും ഒരു ചെറു ചിരിയില്‍ മറുപടി ഒതുക്കി അവര്‍ നടന്ന് നീങ്ങുന്നു. ‘ഏതെങ്കിലും സന്നദ്ധപ്രവര്‍ത്തകര്‍?’ എന്ന ചോദ്യത്തോടെയാണ് അവര്‍ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
യുവതിയുടെ വീഡിയോയില്‍ തന്നെ, ആളുകള്‍ അവിശ്വസനീയതയോടെ അവരെ നോക്കുന്നത് കാണാം. വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോളും ഇതേ അവിശ്വസനീയതയോടെയാണ് ആളുകള്‍ വീഡിയോ കണ്ടത്. അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പലരും അവിശ്വസനീയതയോടെയാണ് വീഡിയോ കണ്ടത്. വീഡിയോ കണ്ട നിരവധി പേര്‍ യുവതി എന്തോ ആശയകുഴപ്പമുണ്ടെന്ന തരത്തിലാണ് കുറിപ്പുകളെഴുതിയത്. ചിലര്‍ എഴുതി ഒരു നായയെ പോലെ വിശ്വസ്തനായ ഒരു പങ്കാളിയെയാണ് അവള്‍ അന്വേഷിക്കുന്നതെന്ന്. മറ്റ് ചിലര്‍ എഴുതിയത് ഇതെല്ലാം സമൂഹ മാധ്യമത്തില്‍ ശ്രദ്ധനേടാനുള്ള തന്ത്രങ്ങള്‍ എന്നായിരുന്നു. അതേസമയം ഒരു കാഴ്ചക്കാരനെഴുതിയത്, ‘നിങ്ങളുടെ നായയാകുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ഇനിയൊരിക്കലും ഒരു മനുഷ്യനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു മനുഷ്യനായ നായയായിരിക്കുന്നതും എന്നേക്കും നിങ്ങളോടൊപ്പം നില്‍ക്കുന്നതിലും നല്ലത് മറ്റെന്താണ്? . എന്നായിരുന്നു. ‘ഞാന്‍ നിങ്ങള്‍ക്കായി ഒരു യഥാര്‍ത്ഥ നായയാകാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്നെ സ്വീകരിക്കുമോ, അമ്മേ?’ സഞ്ജയ് രാജ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് എഴുതി,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button