സ്കോർ: ഇന്ത്യ 196/5, ബംഗ്ലോദേശ് 146/8. ആന്റിഗ്വയിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനായി 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ മാത്രമാണ് പൊരുതിയത്.
ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും പറത്തി 50 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
വിരാട് കോഹ്ലി (37), റിഷഭ് പന്ത്(36), ശിവം ദുബെ(34), രോഹിത് ശര്‍മ(23) ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈനും തന്‍സിം ഹസന് ഷാക്കിബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അന്‍പതു റൺസും ഒരു വിക്കറ്റും വീഴ്ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷകള്‍ അവസാനിച്ചു.