BREAKINGINTERNATIONAL

33 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം

സിംഗപ്പൂര്‍ സിറ്റി: നാല് മില്യണ്‍ ഡോളര്‍ (33,38,11,000 കോടി രൂപ) ജാക് പോട്ട് അടിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരണം. സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സ് കാസിനോയിലാണ് സംഭവം. തനിക്ക് കൈവന്ന ഭാഗ്യത്തില്‍ ആഹ്ലാദിക്കുന്നതിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയിലെത്തി.
ജീവിതം മാറ്റിമറിച്ച ഭാഗ്യത്തില്‍ ആഹ്ലാദിക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. ഇതോടെ കാസിനോയിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി. കാസിനോയിലെ ജീവനക്കാരും മെഡിക്കല്‍ സംഘവും പ്രഥമ ശുശ്രൂഷ നല്‍കി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഹൃദയാഘാതം സംഭവിച്ചാണ് മരണം. യുവാവ് സ്ഥിരമായി ഈ കാസിനോയില്‍ വരാറുണ്ടായിരുന്നു എന്നാണ് വിവരം. ഒറ്റയടിക്ക് ഇത്രയും കൂടുതല്‍ പണം കയ്യില്‍ വന്നതിന്റെ ആവേശത്തിലായിരുന്നു യുവാവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കാസിനോയ്ക്കുള്ളില്‍ നിന്നുള്ള ദൃശ്യം സോഷ്യല്‍ മീഡിയില്‍ വൈറലായി. എന്നാല്‍ മരിച്ചയാളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
സിംഗപ്പൂരിലെ ചൂതാട്ട വ്യവസായവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ് ഈ സംഭവം. വന്‍തോതില്‍ പണമിടപാട് നടക്കുന്നതിനാല്‍ കാസിനോകള്‍ കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിംഗപ്പൂരിലെ ആഭ്യന്തര, നിയമ മന്ത്രാലയങ്ങളുടെ സമീപകാല സംയുക്ത റിപ്പോര്‍ട്ടില്‍ ഈ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കര്‍ശനമായ മേല്‍നോട്ടം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button