ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് വൈറല്‍ അണുബാധയെ ചെറുക്കാന്‍ സാധിക്കുമെന്ന നടി സാമന്തയുടെ പോസ്റ്റ് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. നിരവധിപേരാണ് ഈ പോസ്റ്റിന് വിമര്‍ശനവുമായി എത്തിയത്. ഇപ്പോഴിതാ സാമന്തയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട.
‘തന്നെ പിന്തുടരുന്ന ധാരാളം ആളുകള്‍ക്ക് മരുന്ന് നിര്‍ദ്ദേശിക്കുന്ന സെലിബ്രിറ്റിയോടുള്ള എന്റെ ഒരേയൊരു ചോദ്യം, സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായി… പക്ഷേ… നിങ്ങള്‍ നിര്‍ദേശിച്ച ചികിത്സാരീതി ഫലം കാണാതെ, ആരുടെയെങ്കിലും മരണത്തിന് കാരണമാവുകയാണെങ്കിലോ? നിങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? നിങ്ങള്‍ ടാഗ് ചെയ്ത ഡോക്ടര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?’- എന്നാണ് ജ്വാല ഗുട്ട ചോദിക്കുന്നത്.
ഡോ. സിറിയക് എബി ഫിലിപ്‌സും സാമന്തയുടെ വാദത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സമാന്ത പ്രോത്സാഹിപ്പിക്കുന്നതെന്നും താരത്തെ ജയിലിലടക്കണമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തനിക്ക് ആരെയും ഉപദ്രവിക്കണമെന്നില്ലെന്നും തനിക്ക് ഫലപ്രദമായ ഒരു രീതി പങ്കുവച്ചതാണെന്നും സാമന്ത പറഞ്ഞിരുന്നു.
138 Less than a minute