കാച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഫാം എക്യുപ്‌മെന്റ് സെക്ടര്‍ (എഫ്ഇഎസ്) മഹീന്ദ്ര 6ആര്‍ഒ പാഡി വാക്കര്‍ എന്ന പേരില്‍ പുതിയ ആറുനിര നെല്‍ പറിച്ചുനടല്‍ യന്ത്രം പുറത്തിറക്കി. 4ആര്‍ഒ വാക്ക് ബിഹൈന്‍ഡ് ട്രാന്‍സ്പ്ലാന്റര്‍ (എംപി461), 4ആര്‍ഒ റൈഡ്ഓണ്‍ (പ്ലാന്റിങ് മാസ്റ്റര്‍ പാഡി 4ആര്‍ഒ) എന്നിവ കേരളത്തില്‍ വിജയകരമായി അവതരിപ്പിച്ചതിന് ശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ മഹീന്ദ്ര 6ആര്‍ഒ പാഡി വാക്കര്‍ വിപണിയിലെത്തിക്കുന്നത്. ഇതിനകം തന്നെ വിപണി നേതൃത്വം കയ്യാളുന്ന കമ്പനിക്ക് നെല്‍ പറിച്ചുനടല്‍ സാങ്കേതിക രംഗത്ത് സാനിധ്യം വര്‍ധിപ്പിക്കാന്‍ മഹീന്ദ്ര 6ആര്‍ഒ പാഡി വാക്കര്‍ ട്രാന്‍സ്പ്ലാന്ററിലൂടെ സാധിക്കും.
നെല്ല് പ്രധാന വിളയായ കേരളം ലോകോത്തര നിലവാരമുള്ള അരിയും ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ നെല്‍ യന്ത്രവല്‍ക്കരണ സാങ്കേതികവിദ്യ ആദ്യകാലം മുതല്‍ അവലംബിക്കുന്നതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള അരി വിളയുന്നുമുണ്ട്. ജലസംരക്ഷണം, കുറഞ്ഞ പരിസ്ഥിതി ആഘാതം എന്നിവ സാധ്യമാക്കുന്നതാണ് മഹീന്ദ്രയുടെ പുതിയ 6ആര്‍ഒ പാഡി വാക്കര്‍. നെല്‍ക്കൃഷിയുമായി ബന്ധപ്പെട്ട മൊത്തത്തിലുള്ള ലാഭക്ഷമത വര്‍ധിപ്പിക്കുന്നതിനോടൊപ്പം ലേബര്‍ ഇന്റന്‍സീവ് ടെക്‌നിക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ തൊഴില്‍ ചെലവും ഇത് വാഗ്ദാനം ചെയ്യുന്നു. ഫാം മെഷിനറി ഡീലര്‍ ശൃംഖലയിലൂടെ പുതിയ മഹീന്ദ്ര 6ആര്‍ഒ പാഡി വാക്കര്‍ വാങ്ങാം.
1,159 1 minute read