മാന്നാര്‍: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ട തുക പൂര്‍ണ്ണമായും നഷ്ടപ്പെടുത്തിയത് പ്രസിഡണ്ടും ഉദ്യോഗസ്ഥരും ചേര്‍ന്നാണെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍മയൂരം പറഞ്ഞു. കഴിഞ്ഞവര്‍ഷം ഒരു ആനുകൂല്യവും നല്‍കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ പ്രസിഡന്റ് ഇറക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു പരസ്യ സംവാദത്തിന് പ്രസിഡന്റ് തയ്യാറാനോയെന്ന് അദ്ദേഹം ചോദിച്ചു.
എസ് സി – എസ് ടി ഫണ്ട് നഷ്ടപ്പെടുത്തിയ മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് സി -എസ് ടി കോര്‍ഡിനേഷന്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പഞ്ചായത്ത് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ അനില്‍ മാന്തറ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി തോമസ് ചാക്കോ, ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, ഗോപി ബുധനൂര്‍, വിസി. കൃഷ്ണന്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അലീന ആല, കലാധരന്‍ പാണ്ടനാട്. കല്യാണകൃഷ്ണന്‍. രത്‌നകല, രാധാമണി ശശീന്ദ്രന്‍, ബിന്ദു കലാധരന്‍, കെ സി പുഷ്പലത, രാജു മറ്റം, പി.കെ. ചെല്ലപ്പന്‍, ശുഭാ ഗോപാലകൃഷ്ണന്‍, വിദ്ധ്യാധരന്‍, മുരളിധരന്‍, സന്തോഷ്, സിന്ധു പ്രശോഭ്,അനിത മന്മഥന്‍,രതി,രാജമ്മ, സുജ സന്തോഷ്,അജിത് പഴവൂര്‍,ബാല സുന്ദരപ്പണിക്കര്‍, ടി.എസ്സ് ഷെഫീക്ക്, ഹരികുട്ടന്‍ പേരൂര്‍, മധു പുഴയോരം, പിബി സലാം, വല്‍സലാ ബാലകൃഷ്ണന്‍, കര്‍ഷക കോണ്‍ ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഹരീ കിം കേട്ടേജ്. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
1,112 1 minute read