BREAKINGINTERNATIONAL

ദിവസവും രാവിലെ പെട്രോള്‍ കുടിക്കണം, വിചിത്രമായ ആസക്തിക്ക് അടിമയായ യുവതി

ലോകത്തില്‍ മനുഷ്യര്‍ക്ക് പല തരത്തിലുള്ള അഡിക്ഷനും ഉണ്ടാവും. മദ്യപാനത്തിനും പുകവലിക്കും ഒക്കെ അടിമകളാകുന്ന മനുഷ്യരുണ്ട്. എന്നാല്‍, ഈ യുവതിയുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. നമുക്ക് ചിന്തിക്കാന്‍ പോലും പ്രയാസം തോന്നുന്ന തരത്തിലുള്ള ഒരു കാര്യത്തിന് അടിമയാണ് ഒന്റാറിയോയിലെ വെലാന്‍ഡില്‍ നിന്നുള്ള ഷാനന്‍ എന്ന യുവതി. പെട്രോള്‍ കുടിക്കുന്നതിനാണ് അവള്‍ അടിമയായിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ ഉണര്‍ന്നാല്‍ അവള്‍ ചെയ്യുന്നത് ബാത്ത്‌റൂമില്‍ ഒരു കന്നാസിലാക്കി വച്ചിരിക്കുന്ന പെട്രോള്‍ കുടിക്കുക എന്നതാണ്. ആ ശീലം അവള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കുന്നില്ല എന്നാണ് അവള്‍ പറയുന്നത്. ഛര്‍ദ്ദി, കഠിനമായ വയറുവേദന എന്നിവയ്ക്കെല്ലാം പുറമേ പെട്രോള്‍ കുടിക്കുന്നത് നമ്മുടെ ആന്തരികാവയവങ്ങളെ പോലും നശിപ്പിക്കും. എന്നാല്‍, ഷാനന്‍ പറയുന്നത് തനിക്ക് ഈ ശീലം നിര്‍ത്താനാവുന്നില്ല എന്നാണ്.
അറിയാതെ പെട്രോള്‍ അകത്ത് ചെന്നാല്‍ പോലും അടിയന്തിരമായി ആശുപത്രിയിലെത്തേണ്ടതുണ്ട്. ആ സാഹചര്യത്തിലാണ് ഈ യുവതി എല്ലാ ദിവസവും പെട്രോള്‍ കുടിക്കുന്നത്. ‘എനിക്കറിയാം, ഞാന്‍ ചെയ്യുന്നത് സുരക്ഷിതമായ കാര്യമല്ല എന്ന്. ഇത് എന്നെ കൊന്നുകൊണ്ടിരിക്കുകയാണ് എന്ന്. എന്നാല്‍, എനിക്കിത് നിര്‍ത്താനാവുന്നില്ല. ഒരു സോസ് എന്ന പോലെയാണ് പെട്രോള്‍ എനിക്ക് തോന്നുന്നത്’ എന്നാണ് ഷാനന്‍ നേരത്തെ ഒരു ടിവി പ്രോ?ഗ്രാമില്‍ പറഞ്ഞിരുന്നത്.
തന്റെ തൊണ്ടയുടെ അകം പൊള്ളുന്നതുപോലെ തോന്നാറുണ്ട് എന്നും അവള്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍, ഒരുദിവസം പോലും തനിക്ക് പെട്രോള്‍ കുടിക്കാതെ കഴിയാനാവില്ല എന്നാണ് അവള്‍ പറയുന്നത്. താന്‍ പുറത്തെവിടെയെങ്കിലും പോവുകയാണെങ്കില്‍ ഒരു ചെറിയ വാട്ടര്‍ബോട്ടിലില്‍ കുടിക്കാനായി പെട്രോള്‍ കരുതുമെന്നും അവള്‍ പറയുന്നു.
താന്‍ ഒരു വര്‍ഷമായി ഈ ആസക്തിയുടെ പിടിയിലാണെന്നും ഒരു ദിവസം 12 ടീസ്പൂണ്‍ വരെ പെട്രോള്‍ കുടിച്ചിട്ടുണ്ടെന്നുമാണ് അവള്‍ പറയുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ തനിക്ക് പെട്രോളിന്റെ മണം ഇഷ്ടമായിരുന്നു അങ്ങനെയാണ് കുടിച്ചുനോക്കുന്നത് എന്നും അവള്‍ പറഞ്ഞു.
വിഷാദത്തില്‍ നിന്നും രക്ഷ നേടാന്‍ തന്നെ സഹായിക്കുന്നത് ഈ പെട്രോള്‍ ആണെന്നും താന്‍ പെട്രോളിന് അടിമയാകാന്‍ അങ്ങനെ ഒരു കാരണം കൂടിയുണ്ടെന്നും ഷാനന്‍ പറയുന്നുണ്ട്. വയറുവേദനയും നെഞ്ചുവേദനയും അടക്കം വിവിധ അസുഖങ്ങള്‍ ഇപ്പോള്‍ തന്നെ അവള്‍ക്കുണ്ട്.
2012 -ല്‍ TLC -യുടെ മൈ സ്‌ട്രേഞ്ച് അഡിക്ഷന്‍ എന്ന പരിപാടിയിലാണ് അവള്‍ പ്രത്യക്ഷപ്പെട്ടത്. അതില്‍ അവളുടെ വീട്ടുകാരും ഷാനനിന്റെ ആരോ?ഗ്യത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ഷാനനിന്റെ കഥ വീണ്ടും വൈറലായിരിക്കുകയാണ്. അവള്‍ ഇപ്പോവും ജീവിച്ചിരിപ്പുണ്ടോ എന്നാണ് പലരും ചോദിച്ചത്. ഒരു യുവതി പറയുന്നത് ഷാനന്‍ തന്റെ നാട്ടില്‍ നിന്നാണെന്നും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നുമാണ്.

Related Articles

Back to top button