MALAYALAMENTERTAINMENT

പുഷ്പകവിമാനം: ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

 

നവാഗതനായ ഉല്ലാസ് കൃഷ്ണ.സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നു.പ്രശസ്ത നടൻ നിവിൻ പോളിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

വായ് മൂടിക്കെട്ടിയ നിലയിൽ സിജുവിൽസൻ, ബാലുവർഗീസ്, പൊലീസ് വേഷത്തിൽ ധീരജ് ഡെന്നി എന്നിവരുടെ ഫോട്ടോകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.ഏറെ സസ്പെൻസ് പകരുന്നതാണ് വായ് മൂടിക്കെട്ടിയ സിജു വിൽ സൻ്റെ ഈ ലുക്ക്.

രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൗസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നഗരജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ സൗഹൃദത്തിൻ്റേയും അതിജീവനത്തിൻ്റേയും കഥ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

സിജു വിൽസൻ, നമുത(വേല ഫെയിം) ബാലു വർഗീസ്, എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ധീരജ് ഡെന്നി, മനോജ്.കെ.യു എന്നിവരും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത് ,വിശിഷ്ട്(മിന്നൽ മുരളി ഫെയിം) എന്നിവരും മലയാളത്തിലെ മറ്റൊരു ബഹുമുഖ പ്രതിഭയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

സന്ധീപ് സദാനന്ദനും, ദീപു .എസ് .നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം -രാഹുൽ രാജ്

ഛായാഗ്രഹണം – രവി ചന്ദ്രൻ,

എഡിറ്റിംഗ് – അഖിലേഷ് മോഹൻ.

കലാസംവിധാനം -അജയ് മങ്ങാട്.

മേക്കപ്പ് – ജിത്തു പയ്യന്നൂർ.

കോസ്റ്റും – ഡിസൈൻ – അരുൺ മനോഹർ

പ്രൊഡക്ഷൻ മാനേജർ – നജീർ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.

പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button