BREAKINGKERALA

തിരുവല്ല നഗരസഭ ഓഫീസില്‍ റീല്‍സ് ചിത്രീകരണം, ജീവനക്കാര്‍ക്ക് നോട്ടീസ്

പത്തനംതിട്ട: ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച തിരുവല്ല നരഗരസഭയിലെ എട്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. റവന്യുവിഭാ?ഗത്തിലെ വനിതകള്‍ അടക്കമുള്ള ജീവനക്കാര്‍ക്കാണ് നരഗരസഭ സെക്രട്ടറി നോട്ടീസയച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കര്‍ശനമായ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് നോട്ടീല്‍ പറയുന്നത്.
ജോലി സമയത്ത് ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചു, ഇതിനായി ഓഫീസ് സംവിധാനം ദുരുപയോ?ഗം ചെയ്തു, ദൃശ്യങ്ങള്‍ സാമൂഹിക മാധ്യങ്ങളില്‍ പങ്കുവെച്ചത് പൊതുസമൂഹത്തില്‍ നഗരസഭയ്ക്കും ജീവനക്കാര്‍ക്കും എതിരായ വികാരം ഉണ്ടാകാന്‍ കാരണമായി എന്നീ കുറ്റങ്ങളാണ് നോട്ടീസിലുള്ളത്.
മൂന്ന് ദിവസത്തിനുള്ളില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ കേരള സിവില്‍ സര്‍വ്വീസ് ചട്ടം അനുസരിച്ചും മുന്‍സിപ്പല്‍ ആക്ട് പ്രകാരവും ഉള്ള ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. ജീവനക്കാര്‍ ആരും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. റീല്‍സ് ചിത്രീകരിച്ചതും ന?ഗരസഭയിലെ ജീവനക്കാരനാണ്. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമല്ല.ദേവദൂതന്‍ എന്ന മലയാള സിനിമയിലെ ഗാനത്തിന്റെ പശ്ചാത്തലത്തോടെ ആയിരുന്നു ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം.

Related Articles

Back to top button