ന്യൂഡല്‍ഹി:ഈ മാസം 15 മുതല്‍ ഘട്ടംഘട്ടമായി രാജ്യത്തെ സ്കൂളുകളും കോളജുകളും തുറക്കാന്‍ അനുമതി. ഇതു സംബന്ധിച്ച മാര്‍ഗ രേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതി നിര്‍ബന്ധമാക്കി.
കണ്ടൈമെന്റ് സോണുകളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അനുമതിയില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. സാമൂഹ്യ അകലവും മാസ്കും അടക്കം കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. സ്കൂള്‍ തുറക്കലില്‍ സാഹചര്യം വിലയിരുത്തി സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനമെടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.