നേരത്തെ ആണാണ് എന്ന് വിശ്വസിച്ചിരുന്ന പാമ്പ് ഇണ ഇല്ലാതെതന്നെ 14 പാമ്പിന്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. സിറ്റി ഓഫ് പോര്‍ട്ട്സ്മൗത്ത് കോളേജിലെ 13 വയസ്സുള്ള ബോവ കണ്‍സ്ട്രക്റ്ററായ റൊണാള്‍ഡോയാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
കോളേജിലെ അനിമല്‍ കെയര്‍ ടെക്‌നീഷ്യനായ പീറ്റ് ക്വിന്‍ലാന്‍ പാമ്പിന്‍കുഞ്ഞുങ്ങളുടെ ജനനം വരെ കരുതിയിരുന്നത് റൊണാള്‍ഡോ ആണ്‍ പാമ്പാണ് എന്നാണ്. താന്‍ അവളെ പരിചരിക്കാന്‍ തുടങ്ങിയിട്ട് 9 വര്‍ഷമായി എന്നും ഒരു ആണ്‍പാമ്പുമായിട്ടും അതിന് ബന്ധമുണ്ടായിട്ടില്ല എന്നും പീറ്റ് പറയുന്നു. ഇണകളില്ലാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്ന ഈ അവസ്ഥയെ പാര്‍ഥെനോജെനിസിസ് എന്നാണ് അറിയപ്പെടുന്നത്.
നേരത്തെ, ബ്രസീലിയന്‍ റെയിന്‍ബോ ബോവ കണ്‍സ്ട്രക്റ്ററുകളില്‍ മൂന്ന് തവണ മാത്രമാണ് ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുള്ളത്. RSPCA -യില്‍ നിന്ന് ഒമ്പത് വര്‍ഷം മുമ്പാണ് ഈ പാമ്പിനെ രക്ഷിച്ചത് എന്നും പീറ്റ് പറയുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഈ കോളേജില്‍ ജോലിക്ക് ചേര്‍ന്നത്. അപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന പാമ്പുകളെയെല്ലാം ഒപ്പം കരുതുകയായിരുന്നു എന്നും ഇയാള്‍ പറയുന്നു.
പാമ്പിന്‍കുഞ്ഞുങ്ങളുണ്ടായ ദിവസം ഒരു വിദ്യാര്‍ത്ഥിയാണ് സ്റ്റാഫം?ഗത്തോട് ഇവിടെയാകെ പാമ്പിന്‍കുഞ്ഞുങ്ങളുണ്ട് എന്ന് അറിയിച്ചത്. മൃ?ഗങ്ങളുടെയും മറ്റ് ജീവികളുടെയും ഇടയില്‍ ഇതുപോലെ ഇണകളില്ലാതെ കുഞ്ഞുങ്ങള്‍ ജനിക്കുന്ന അവസ്ഥ കണ്ടുവരാറുണ്ട്.
1,080 Less than a minute