ഇന്ത്യയിലെയും യുഎസ്സിലെയും ജീവിതനിലവാരം താരതമ്യം ചെയ്ത് യുവതി. ഇന്ത്യക്കാരിയായ നിഹാരിക കൗര്‍ സോധി എന്ന യുവതിയാണ് ഇന്ത്യയിലെയും യുഎസ്സിലെയും ജീവിതം താരതമ്യം ചെയ്തുകൊണ്ട് എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പോസ്റ്റിട്ടിരിക്കുന്നത്. താന്‍ 11 ദിവസമായി യുഎസ്സിലെത്തിയിട്ട് എന്നും അതിന്റെ അടിസ്ഥാനത്തിലാണ് താരതമ്യമെന്നും യുവതി പറയുന്നുണ്ട്. ചിലരെ ഈ താരതമ്യം ട്രി?ഗര്‍ ചെയ്യാന്‍ സാധ്യതയുണ്ട് എന്നും യുവതി പറയുന്നു.
ഇന്ന് യുഎസില്‍ എത്തിയിട്ട് 11-ാം ദിവസമാണ്. ഇന്നലെ വൈകുന്നേരം എനിക്ക് ഉണ്ടായ ഒരു ചിന്തയാണിത്. ഇത് നിങ്ങളില്‍ ചിലരെ ട്രി?ഗര്‍ ചെയ്‌തേക്കാം എന്നും യുവതി പറയുന്നുണ്ട്. നിഹാരിക പറയുന്നത് ഇന്ത്യയിലെ ജീവിതം ആഡംബരം നിറഞ്ഞതാണ് എന്ന് എനിക്ക് എപ്പോഴും തോന്നുമായിരുന്നു. അതിന് കാരണം പെട്ടെന്ന് എത്തുന്ന ഫുഡ് ഡെലിവറി, 10 മിനിറ്റിനുള്ളിലെത്തുന്ന ?ഗ്രോസറി ഡെലിവറി, താങ്ങാനാവുന്ന വീട്ടുജോലിക്ക് സഹായിക്കുന്നവര്‍ എന്നിവയാണ് എന്നാണ്.
എന്നാല്‍ ശരിക്കും മികച്ച ജീവിതനിലവാരം എന്ന് പറയുന്നത് ഇതൊന്നുമല്ല. ശുദ്ധമായ വായു, മുടങ്ങാത്ത വൈദ്യുതി, പച്ചപ്പ്, നല്ല റോഡ് എന്നിവയൊക്കെയാണ് എന്നും അവള്‍ പറയുന്നു. നല്ല റോഡും, തെരുവുനായകളെയും ഇടിച്ചിടാന്‍ വരുന്ന വാഹനങ്ങളെയും പേടിക്കാതെ പോകാനാവുന്ന സാഹചര്യമുണ്ടെങ്കില്‍ പെട്ടെന്നുള്ള ഡെലിവറി ആവശ്യമില്ല. കടയില്‍ പോയി തന്നെ സാധനങ്ങള്‍ വാങ്ങാമെന്നും യുവതി പറയുന്നു.
ജീവിതനിലവാരം എന്ന് പറയുന്നത് 45°C ഉരുകുന്നതല്ലെന്നും സെന്‍ട്രലൈസ്ഡ് ഏസിയാണെന്നും, പുരുഷന്മാരുടെ തുറിച്ചുനോട്ടമില്ലാതെ ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിച്ച് പോകാനാവുന്നതാണെന്നും യുവതി പറയുന്നു. രാവിലെയുള്ള നടത്തം, നല്ല വായു, പച്ചപ്പ്, സൂര്യോദയവും സൂര്യാസ്തമയും കാണുന്നത്, ഹോണുകളുടെ ശബ്ദത്തിന് പകരം പക്ഷികളുടെ ശബ്ദം ഇതെല്ലാമാണ് യുഎസ്സില്‍ തന്നെ സന്തോഷിപ്പിച്ചത് എന്നും യുവതി പറയുന്നുണ്ട്.
എന്തായാലും, യുവതിയുടെ പോസ്റ്റ് പെട്ടെന്ന് വൈറലായി. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ചെന്നിട്ട് 11 ദിവസമല്ലേ ആയിട്ടുള്ളൂ അഭിപ്രായം മാറിക്കോളും എന്ന് പറഞ്ഞവരുണ്ട്. ഇന്ത്യയിലെ പല ?ഗ്രാമങ്ങളിലും ഇതെല്ലാം കാണാം എന്ന് പറഞ്ഞവരുമുണ്ട്. അതിന് യുവതിയുടെ മറുപടി താനും ഒരു ?ഗ്രാമത്തില്‍ ജീവിച്ചയാള്‍ തന്നെയായിരുന്നു പക്ഷേ ഇതുപോലെ ആയിരുന്നില്ല അവസ്ഥ എന്നാണ്.
അതേസമയം, യുവതിയെ പിന്തുണച്ചവരും അവര്‍ പറഞ്ഞത് ശരിയാണ് എന്നും പറഞ്ഞവരുമുണ്ട്.
92 1 minute read