കൊച്ചി: മഴക്കാല മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൊച്ചി വണ്ടര്‍ല സംഘടിപ്പിക്കുന്ന അടിപൊളിമ്പിക്‌സിനു തുടക്കമായി.
പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍, വണ്ടര്‍ല ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ധീരന്‍ ചൗധരി, കൊച്ചി വണ്ടര്‍ല പാര്‍ക്ക് മേധാവി രവികുമാര്‍ എം എ എന്നിവര്‍ ചേര്‍ന്ന് ചാമ്പ്യന്‍ഷിപ്പ് ദീപശിഖ തെളിയിച്ചതോടെ ഓഗസ്റ്റ് 25 വരെ നീണ്ടു നില്‍ക്കുന്ന മഴക്കാല-അധിഷ്ഠിത മത്സരങ്ങള്‍ക്ക് ആരംഭം കുറിച്ചു.
ആവേശകരവും രസകരവുമായ നിരവധി ടാസ്‌ക്കുകളുടെ ഒരു പരമ്പരയാണ് അടിപൊളിമ്പിക്‌സ്. എല്ലാ ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലും നടക്കുന്ന സാഹസിക ഗെയിമുകള്‍ ഓഗസ്റ്റ് 25-ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെ വരെ തുടരും. ആവേശവും മത്സരവും സൗഹൃദവും നിറഞ്ഞ മത്സരങ്ങളിലേയ്ക്ക് പ്രായ ഭേദമന്യേ ഏവരെയും ഒരുമിച്ച് കൊണ്ടുവരുന്ന അവിസ്മരണീയ അനുഭവമായാണ് അടി പൊളിമ്പിക്‌സ ഒരുക്കിയിട്ടുള്ളത്.അടി പൊളിമ്പിക്‌സിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഗെയിമുകള്‍ ഇവയാണ്:
അക്വാമാന്‍ ചലഞ്ച്: വാട്ടര്‍ സോര്‍ബിംഗ്, റാപ്പിഡ് റിവര്‍ റേസ്, വേവ്പൂള്‍ റിലേ
വണ്ടര്‍ല ഡെവിള്‍സ് സര്‍ക്യൂട്ട്: ടീം വര്‍ക്കും ശാരീരിക ക്ഷമതയുംപരീക്ഷിക്കുന്ന ഈ വിഭാഗത്തില്‍ റീക്കോയില്‍, മാവെറിക്ക്,ഇക്വിനോക്‌സ് എന്നീ റൈഡുകളാണ് ഒരുക്കിയിട്ടുള്ളത്. ഒപ്പം,തെന്നുന്ന പ്രതലത്തില്‍ ഒറ്റക്കാലിലും രണ്ടുകാലിലും ചാടിയുള്ള കളികള്‍,പുള്‍ ദ റഗ്, മിനി ട്രെഷര്‍ ഹണ്ട് തുടങ്ങിയ സമയാധിഷ്ഠിത മത്സരങ്ങളും ഉള്‍പ്പെടും.
മെഗാ ഫുഡി മത്സരം: ഒരു മിനിറ്റില്‍ എത്ര ആഹാരം കഴിക്കാനാകുംഎന്ന് പരീക്ഷിക്കുന്ന മത്സരം.
ഗ്രാന്‍ഡ് ഫിനാലെ സമ്മാനങ്ങളായി അക്വാ മാന്‍ ചലഞ്ച് വിജയിക്ക് പ്രീമിയം 350 സിസി ബൈക്ക്.ഡെവിള്‍സ് സര്‍ക്യൂട്ട് വിജയിക്കുന്ന ടീമിന് 70,000 രൂപ മൂല്യമുള്ള ട്രാവല്‍ വൗച്ചറുകള്‍,അക്വാ മാന്‍ ചലഞ്ച് 2 മുതല്‍ 5 വരെ സ്ഥാനം നേടുന്നവര്‍ക്ക് 30,000രൂപ വിലവരുന്ന ഇ-മോട്ടോറാഡ് ഇലക്ട്രിക് സൈക്കിളുകള്‍.,ഡെവിള്‍സ് സര്‍ക്യൂട്ട് 2 മുതല്‍ 5 വരെ സ്ഥാനം നേടുന്നവര്‍ക്ക് വണ്ടര്‍ല റിസോര്‍ട്ടില്‍ 1 രാത്രിയും 2 ദിവസവും സൗജന്യ താമസം.മെഗാ ഫുഡി മത്സരം ടൂര്‍ണമെന്റ് വിജയിക്ക് 30,000 രൂപ വിലവരുന്ന ഇലക്ട്രിക് സൈക്കിള്‍ഇവയ്ക്കു പുറമെ, പ്രതിദിന സമ്മാനങ്ങളായി പ്രീമിയം വാച്ചുകളും ജനപ്രിയ റെസ്റ്റോറന്റുകളിലും ഡൈനിംഗ് ഔട്ട്‌ലെറ്റുകളിലും ഉപയോഗിക്കാവുന്ന ഡൈനിംഗ് വൗച്ചറുകളും നല്‍കും.
ഓര്‍മ്മകളുടെ ശേഖരത്തില്‍ അതുല്യമായ അനുഭവങ്ങള്‍ കോര്‍ത്തിണക്കാന്‍ അതിഥികള്‍ക്ക് സാധ്യമാകും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ,
വണ്ടര്‍ല ഹോളിഡേയ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
56 1 minute read