BREAKINGKERALA

ആലപ്പുഴയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി; കിടപ്പ് രോഗിയായ ഭാര്യ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ വീടിന് തീയിട്ട ഗൃഹനാഥന്‍ ജീവനൊടുക്കി. തലവടിയില്‍ 75 കാരനാണ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചത്. ശ്രീകണ്ഠന്‍ ആണ് സ്വന്തം വീടിന് തീയിട്ട ശേഷം തൂങ്ങി മരിച്ചത്. കിടപ്പ് രോഗിയായ ഭാര്യ ഗുരുതരമായി പൊള്ളലേറ്റ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ ഉണ്ണികൃഷ്ണനും പൊള്ളലേറ്റു.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. തലവടി പൊലീസ് സംഭവ സ്ഥലത്ത് എത്തി. പൊള്ളലേറ്റ ഭാര്യ ഓമന(73)യെയും മകനെയും വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ശ്രീകണ്ഠന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി.

Related Articles

Back to top button