ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തടസ ഹര്‍ജി നല്‍കാനൊരുങ്ങി അതിജീവിത. തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഇടക്കാല ജാമ്യപേക്ഷയില്‍ തീരുമാനമെടുക്കരുതെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവര്‍ അതിജീവിതക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.പരാതി നല്‍കാനുണ്ടായ കാലതാമസമടക്കമുള്ള കാര്യങ്ങളില്‍ തന്റെ ഭാഗം കൂടി കോടതി കേള്‍ക്കണമെന്ന ആവശ്യമുള്‍പ്പെടെ അതിജീവിത ഉന്നയിച്ചേക്കുമെന്നാണ് വിവരം.
2016-ല്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ 2024 -ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ പരാതി ഉന്നയിച്ച വ്യക്തിക്ക് സാധിച്ചിട്ടില്ല. മറ്റ് ക്രിമിനല്‍ പശ്ചാത്തലം സിദ്ദിഖിന് ഇല്ല. തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണ്. എന്നീ കാര്യങ്ങള്‍ ഉന്നയിച്ചാവും സിദ്ദിഖ് സുപ്രീം കോടതിയില്‍ ജാമ്യപേക്ഷ നല്‍കുക.
69 Less than a minute