ന്യൂഡല്‍ഹി: നന്ദിപ്രമേയ ചര്‍ച്ചയിലെ തന്റെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ പാര്‍ലമെന്റ് രേഖകളില്‍നിന്ന് നീക്കംചെയ്തതിനെതിരേ സ്പീക്കര്‍ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നീക്കംചെയ്ത ഭാഗങ്ങള്‍ ചട്ടം 380-ന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് കത്തയച്ചത്. താന്‍ സഭയില്‍ പറഞ്ഞതെല്ലാം വസ്തുതാപരമായ കാര്യങ്ങളാണെന്നും ഒഴിവാക്കിയ പരാമര്‍ശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.
സഭയിലെ ഓരോ അംഗത്തിനും താന്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ ശബ്ദമാകാനും ജനങ്ങളുടെ ആശങ്കകള്‍ ഉന്നയിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ആ അവകാശവും രാജ്യത്തെ ജനങ്ങളോടുള്ള കടമകളും നിര്‍വ്വഹിക്കുന്നതായിരുന്നു തന്റെ പ്രസം?ഗം. തന്റെ പരാമര്‍ശങ്ങള്‍ രേഖകളില്‍നിന്ന് എടുത്തുകളയുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാഹുല്‍ വ്യക്തമാക്കി.
റൂള്‍ 380 പ്രകാരം ഒഴിവാക്കപ്പെടേണ്ട കാര്യങ്ങളല്ല താന്‍ സഭയില്‍ പറഞ്ഞതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. യാഥാര്‍ഥ്യവും വസ്തുതകളും മാത്രമാണ് സഭയില്‍ പറയാന്‍ ശ്രമിച്ചത്. ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്ന സഭയിലെ ഓരോ അംഗത്തിനും ഭരണഘടനയുടെ 105 (1) അനുച്ഛേദം അനുശാസിക്കുംവിധത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ സഭയില്‍ ഉയര്‍ത്തുക എന്നത് ഓരോ അംഗത്തിന്റെയും അവകാശമാണ്, രാഹുല്‍ പറഞ്ഞു.
അനുരാഗ് ഠാക്കൂറിന്റെ പ്രസം?ഗത്തിലെ ആരോപണങ്ങളും രാഹുല്‍ കത്തില്‍ ചൂണ്ടികാട്ടി. പ്രസം?ഗത്തില്‍നിന്ന് ഒരു വാക്ക് മാത്രം ഒഴിവാക്കിയത് അതിശയകരമായി തോന്നുന്നുവെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചു. സെലക്ടീവായുള്ള നീക്കംചെയ്യല്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷനേതാവെന്നനിലയിലുള്ള കന്നിപ്രസംഗത്തില്‍ മോദിസര്‍ക്കാരിനും ബി.ജെ.പി.ക്കുമെതിരേ ശക്തമായ വിമര്‍ശനങ്ങളാണ് രാഹുല്‍ഗാന്ധി ഉന്നയിച്ചത്. അഗ്നിവീര്‍ പദ്ധതി, മണിപ്പുര്‍ സംഘര്‍ഷം, നീറ്റ് തട്ടിപ്പ്, തൊഴിലില്ലായ്മ, നോട്ട് പിന്‍വലിക്കല്‍, കര്‍ഷകപ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളുയര്‍ത്തി രാഹുല്‍ മോദിയെയും സര്‍ക്കാരിനെയും കടന്നാക്രമിച്ചിരുന്നു.
ഭരണഘടനയ്‌ക്കെതിരേ ബി.ജെ.പി. ആസൂത്രിത ആക്രമണം നടത്തുകയാണെന്നും ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുകയാണെന്നു രാഹുല്‍ വിമര്‍ശിച്ചു. പരമശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയ രാഹുല്‍, ഭഗവാന്‍ ശിവന്റെ ചിത്രത്തിലേക്ക് നോക്കിയാല്‍ ഭയവും വിദ്വേഷവും പരത്താന്‍ ഹിന്ദുക്കള്‍ക്ക് കഴിയില്ലെന്ന് മനസ്സിലാകുമെന്നും ഭയരാഹിത്യത്തെക്കുറിച്ചാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതെന്നും പറഞ്ഞു. ഗുരുനാനാക്കിന്റെയും യേശുക്രിസ്തുവിന്റെയും ചിത്രങ്ങളും രാഹുല്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.
90 1 minute read