തിരുവനന്തപുരം: മുകേഷിന്റെ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി സജി ചെറിയാന്‍. എന്തും ആരെപ്പറ്റിയും എപ്പോഴും പറയാന്‍ ഒരു മടിയും കാണിക്കാത്ത അവസ്ഥയിലാണ് മാധ്യമങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. തെറ്റിനെതിരേ നിലപാടുകള്‍ സ്വീകരിക്കണം. പക്ഷേ അത് എങ്ങനെ സമൂഹത്തെ ബാധിക്കുമെന്നതിനെപ്പറ്റി കൂടി ചിന്തിച്ചുവേണം അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനെന്നും മന്ത്രി പറഞ്ഞു. തെറ്റും കുറ്റങ്ങളും കാണിച്ചുകൊണ്ട് സമൂഹത്തെ ഉണര്‍ത്താന്‍ അവര്‍ക്ക് സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിപാടിക്ക് ശേഷം പുറത്തെത്തിയ മന്ത്രി മുകേഷുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. മുകേഷിനെതിരായ കേസുകളേപ്പറ്റിയുള്ള ചോദ്യത്തിന് കോടതി പരിഗണനയിലുള്ള വിഷയത്തില്‍ നോ കമന്റ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. കോടതിയിലുള്ള വിഷയത്തില്‍ പ്രതികരിക്കില്ല. അതേസമയം സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ മുകേഷ് തുടരുന്നതിനെയും മന്ത്രി ന്യായീകരിച്ചു. നിലവിലേത് സിനിമാ നയരൂപീകരണ കമ്മറ്റി അല്ല. നയം രൂപീകരിക്കേണ്ടത് സര്‍ക്കാരും ക്യാബിനറ്റും ചേര്‍ന്നാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ കമ്മിറ്റിയുടെ ചുമതല സിനിമാ നയത്തിന്റെ പ്രാഥമികരൂപം തയ്യാറാക്കല്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
84 Less than a minute