മേലുദ്യോഗസ്ഥയ്ക്ക് പ്രഭാതഭക്ഷണം വാങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജീവനക്കാരിയെ ജോലിയില്‍ നിന്നും പുറത്താക്കി. ചൈനയിലെ ഷാങ്ഹായില്‍ ആണ് സംഭവം. ചൈനീസ് സാമൂഹികമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ കമ്പനിക്കെതിരെ വലിയ വിമര്‍ശനം ഉയരുകയും അധികൃതര്‍ തങ്ങളുടെ തെറ്റ് സമ്മതിച്ച് പിരിച്ചുവിട്ട ജീവനക്കാരിയെ തിരികെ എടുക്കുകയും ചെയ്തു. ജീവനക്കാരിയെ പിരിച്ചുവിട്ട സൂപ്പര്‍വൈസര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി കമ്പനി അധികൃതര്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
ഷാങ്ഹായിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പുതിയതായി ജോലിക്ക് കയറിയ ലൂ എന്ന സ്ത്രീയെയാണ് മേലുദ്യോഗസ്ഥയ്ക്ക് പ്രഭാത ഭക്ഷണം വാങ്ങി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതോടെ ലൂ തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റില്‍ യുവതി പറയുന്നത് തന്റെ സൂപ്പര്‍വൈസര്‍ ആയ ലിയു എന്ന സ്ത്രീ എല്ലാദിവസവും രാവിലെ അവര്‍ക്കാവശ്യമായ പ്രഭാതഭക്ഷണം കൊണ്ടുവരണമെന്ന് തന്നോട് നിര്‍ദ്ദേശിച്ചതായാണ്. കൂടാതെ അവര്‍ക്ക് കുടിക്കാന്‍ ആവശ്യമായ വെള്ളവും എപ്പോഴും ലഭ്യമാക്കണമെന്ന് പറഞ്ഞതായും ലൂ പറയുന്നു.
തന്റെ മേലുദ്യോഗസ്ഥയുടെ യുക്തിരഹിതമായ ആവശ്യങ്ങളെക്കുറിച്ച് ഒരു വര്‍ക്ക് ചാറ്റ് ഗ്രൂപ്പില്‍ ലൂ പരാതിപ്പെട്ടതോടെ ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍ അവളെ ശാസിക്കുകയും മാനവ വിഭവശേഷി വകുപ്പ് പിരിച്ചുവിടുകയും ആയിരുന്നു. എന്നാല്‍, കമ്പനി നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ കമ്പനി അധികൃതര്‍ ലൂവിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആരോപണ വിധേയയായ സൂപ്പര്‍വൈസറെ അധികാരം ദുരുപയോഗം ചെയ്തതിന് കമ്പനിയില്‍നിന്ന് പുറത്താക്കി.
68 1 minute read