കൊച്ചി: ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ വിവാഹമല്ലെന്നും പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവെന്ന് പറയാനാകൂ. ലിംവിംഗ് ടുഗതര്‍ ബന്ധങ്ങളില്‍ പങ്കാളിയെന്നേ പറയാനാകൂവെന്നും കോടതി പറഞ്ഞു. പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ല. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
87 Less than a minute