BREAKINGKERALA

വളാഞ്ചേരിയില്‍ ഭര്‍തൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി; 2 പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ഭര്‍തൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മൂന്ന് ദിവസം മുമ്പ് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.  കണ്ടാലറിയാവുന്ന ആളുകളാണ് സംഭവത്തിന് പിന്നിലെന്ന് യുവതി പറയുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button