NEWSBREAKINGKERALA

വാതിൽപ്പടി വിതരണത്തിന് പണമില്ല; വിതരണക്കാർക്ക് നൽകാനുള്ളത് 95 കോടി; സർക്കാർ കബളിപ്പിച്ചെന്ന് ആരോപണം

സംസ്ഥാനത്തെ റേഷൻ കടകളിൽ സാധനം എത്തിക്കുന്നവർക്ക് കുടിശിക നൽകാതെ സർക്കാർ. പണം നൽകാതെ സർക്കാർ കബളിപ്പിച്ചെന്ന് വിതരണക്കാർ ആരോപിച്ചു. ഓണത്തിന് കുടിശികത്തുക നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. സമരത്തിലേക്ക് പോകുമെന്ന് വാതിൽപ്പടി വിതരണക്കാർ പറഞ്ഞു.വാതിൽപ്പടി വിതരണക്കാർക്ക് നൽകാനുള്ളത് 95 കോടി രൂപയാണ്. മൂന്നുമാസത്തെ കുടിശികയാണ് നൽകാനുള്ളത്. ഓണത്തിന് സർക്കാർ കൊടും വഞ്ചന ചെയ്തതെന്ന്‌ കേരള ട്രാൻസ്പോർട്ടേഴ്സ് കോൺട്രാക്ട് അസോസിയേഷൻ പ്രസിഡന്റ് തമ്പി മേട്ടുത്തറ പറഞ്ഞു. അടിയന്തരമായി സർക്കാർ ഇടപെട്ട് വിഷയം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം സംസ്ഥാനത്തെ റേഷൻ കാർഡ് മാസ്റ്ററിങ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

Related Articles

Back to top button