മലയാളികള്‍ക്കിടയില്‍ അയലത്തെ കുട്ടി ഇമേജാണ് നടി ദിവ്യ ഉണ്ണിക്ക്. വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികളുടെ ഹൃദയത്തിലിടം നേടാന്‍ ദിവ്യക്ക് കഴിഞ്ഞു. എന്നാല്‍ സ്‌നേഹത്തിനിടയിലും ഒരു വിഭാഗമാളുകളുടെ നിരന്തരവിമര്‍ശനം ദിവ്യയേറ്റുവാങ്ങുന്നുണ്ട്. കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും സമൂഹ മാധ്യമത്തില്‍ സജീവമാണ്. ഇപ്പോഴിതാ കലാഭവന്‍ മണിയുമായുള്ള വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിവ്യ.
വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് നായികയായി ദിവ്യ ഉണ്ണിയുടെ രംഗപ്രവേശം. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദിവ്യയും കലാഭവന്‍ മണിയും പ്രണയിക്കുന്നതായ ഒരു ഭാഗമുണ്ട്. എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം. ഈ ആരോപണം സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചതോടെ ദിവ്യ ഉണ്ണിയ്ക്ക് നേരെ വ്യാപക വിമര്‍ശനങ്ങളുയരുകയായിരുന്നു. ദിവ്യ പങ്കുവെയ്ക്കുന്ന ചിത്രങ്ങളുടെയും നല്‍കുന്ന അഭിമുഖങ്ങളുടെയും ദിവ്യയെ കുറിച്ചുള്ള വാര്‍ത്തകളുടെയും താഴെയുള്ള കമന്റ് ബോക്സുകളില്‍ ഇന്നും ദിവ്യയെ അവഹേളിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായുള്ള കമന്റുകളാണ് നിറയെ.
വണ്‍ ടു ടോക്‌സ് എന്ന യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈ വിവാദത്തെ കുറിച്ച് ദിവ്യ പ്രതികരിച്ചത്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇതിനെ പറ്റി ഞാന്‍ പറഞ്ഞിരുന്നു. എനിക്കുമറിയാം അദ്ദേഹത്തിനുമറിയാം. മണിച്ചേട്ടനെ കുറിച്ച് ഞാന്‍ എന്തെങ്കിലും പറയുന്നത് ന്യായയുയക്തമല്ല. ആളുകള്‍ പറയുന്നത് പറഞ്ഞോണ്ടേയിരിക്കും. ഇവരെ എന്തിന് ഫീഡ് ചെയ്യണം. എന്തെങ്കിലും കാര്യം വേണ്ടയെന്നുണ്ടെങ്കില്‍ അതിനെ പട്ടിണിക്കിടുക. അത് പട്ടിണി കിടന്നു ചാവട്ടെ. നമ്മള് വളര്‍ത്തുന്നതെന്തിനാ,ദിവ്യ പറഞ്ഞു.
63 1 minute read