കൊച്ചി: മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ പ്രഥമദൃഷ്ടാ കേസ് നിലനില്‍ക്കുമെന്ന സിംഗിള്‍ ബെഞ്ച് പരാമര്‍ശം ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന ആത്മകഥാ പുസത്കത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയെന്നായിരുന്നു ആരോപണം.
സൂര്യനെല്ലി കേസിലെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന കെ കെ ജോഷ്വയാണ് സിബി മാത്യുസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. സിംഗിള്‍ ബെഞ്ച് നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സിബി മാത്യൂസിനെതിരെ കേസ് എടുത്തതായി സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിബി മാത്യൂസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
1,117 Less than a minute