LOCAL NEWSPATHANAMTHITTA

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് ജോണ്‍ ജേക്കബ് വള്ളക്കാലില്‍ അന്തരിച്ചു

പരുമല:കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും കെപിസിസി മുന്‍ അംഗവുമായ ജോണ്‍ ജേക്കബ് വള്ളക്കാലില്‍ (ബേബിച്ചന്‍92) അന്തരിച്ചു. സംസ്‌കാരം നാളെ 1ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം 2ന് പരുമല സെമിനാരി പള്ളിയില്‍. മധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തിനും പ്രചാരണത്തിനും വലിയ പങ്കു വഹിച്ചു. പാര്‍ട്ടി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് ചെയര്‍മാന്‍, ഓവര്‍സീസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കരകൗശല വികസന കോര്‍പറേഷന്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തിരുവല്ല നിയമസഭാമണ്ഡലത്തില്‍നിന്ന് 1977ലും 79ലെ ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 20 വര്‍ഷം മുന്‍പ് കോണ്‍ഗ്രസിലെത്തിയ വള്ളക്കാലില്‍ ഒന്നരപതിറ്റാണ്ട് കെപിസിസി അംഗമായിരുന്നു. ഭാര്യ: കുറിയന്നൂര്‍ കട്ടയില്‍ കാലായില്‍ സാറാമ്മ ജോണ്‍. മക്കള്‍: അഡ്വ. ജോര്‍ജ് വള്ളക്കാലില്‍, സഖറിയ ജോണ്‍, പരേതരായ മോഹന്‍ ജോണ്‍, തോമസ് ജോണ്‍. മരുമക്കള്‍: കല്ലട മാട്ടയില്‍ സാറാമ്മ, നിരണം വെങ്ങാഴില്‍ ഷീല, എറണാകുളം തേവര്‍കാട്ടില്‍ വൈനി, പുത്തന്‍കാവ് കരുപ്പാച്ചേരില്‍ ഷീജ.

Related Articles

Back to top button