മാന്നാര്‍: ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കുടുംബാങ്ങള്‍ക്കും വിനോദത്തിന്റെ ഭാഗമായി സിനിമാക്കാഴ്ച ഒരുക്കി വാര്‍ഡ് മെമ്പര്‍ അജിത്ത് പഴവൂര്‍.
സുഹൃത്തും പരുമല സ്വദേശിയുമായ അനു അനന്തന്‍ നിര്‍മ്മിച്ച തണുപ്പ് സിനിമ സൗജന്യമായി കാണുവാനാണ് തന്റെ വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളെ തിയേറ്ററിലേക്ക് മെമ്പര്‍ ക്ഷണിച്ചത്.
തണുപ്പ് എന്ന സിനിമ തൊട്ടാല്‍ പൊള്ളുന്ന ഒരുപാട് സാമൂഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഇതിനോടകം 15 ഓളം അവാര്‍ഡുകള്‍ നേടിയെടുത്ത ചിത്രം വാര്‍ഡിലെ തൊഴിലാളികള്‍ കണ്ടിരിക്കണമെന്ന് ആഗ്രഹത്തോടെയാണ് ഇവരെ തീയേറ്ററിലേക്ക് ക്ഷണിച്ചതെന്നും അജിത്ത് പറഞ്ഞു.
കടപ്ര ഗ്രാന്‍ഡ് മാളില്‍ നിര്‍മാതാവ് അനു അനന്തന്‍, തിരക്കഥാകൃത്തും സംവിധായകനുമായ രാകേഷ് നാരായണന്‍, സിനിമയുടെ കോഡിനേറ്റര്‍ ശിവദാസ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് തൊഴിലാളികളെയും കുടുംബത്തെയും സ്വീകരിച്ചു.
101 Less than a minute