BUSINESSBUSINESS NEWS

ബ്രിട്ടാനിയ മേരി ഗോള്‍ഡ് മൈ സ്റ്റാര്‍ട്ടപ്പ് സീസണ്‍ 4.0 ലോഞ്ച് ചെയ്യുന്നു

കൊച്ചി : വീട്ടമ്മമാര്‍ക്ക് അവരുടെ സംരംഭകത്വ യാത്രകള്‍ ആരംഭിക്കുന്നതിന് ഫണ്ടും നൈപുണ്യ വികസനവും പ്രദാനം ചെയ്യുന്ന ബ്രിട്ടാനിയ മേരി ഗോള്‍ഡിന്റെ മൈ സ്റ്റാര്‍ട്ടപ്പ് ക്യാമ്പെയ്ന്‍. മൂന്ന് സീസണുകളിലായി വിജയകരമായി നടന്നുവരികയാണ്. സീസണ്‍ 2ല്‍, ചടഉഇയുമായുള്ള പങ്കാളിത്തം 10,000 വീട്ടമ്മമാര്‍ക്ക് അടിസ്ഥാന ആശയവിനിമയ വൈദഗ്ധ്യവും, വിവര, ആശയവിനിമയ സാങ്കേതികവിദ്യ വഴിയുള്ള സാമ്പത്തിക സാക്ഷരതയും, സാമൂഹികവും സാമ്പത്തികവുമായ സ്വാശ്രയത്വത്തിനായുള്ള സൂക്ഷ്മ സംരംഭകത്വ കഴിവുകളും പ്രദാനം ചെയ്യാന്‍ സഹായിച്ചു. . മോംസ്‌പ്രെസോയുമായി ചേര്‍ന്നുള്ള ഇന്ത്യന്‍ ഹോംമേക്കേഴ്‌സ് സംരംഭകത്വ റിപ്പോര്‍ട്ട് 2021 പ്രകാരം, സ്വന്തം സംരംഭങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന 77% വീട്ടമ്മമാരും ഈ യാത്രയില്‍ സാങ്കേതികവിദ്യയെ ഒരു പ്രധാന സഹായിയായി കണക്കാക്കുന്നു.

Related Articles

Back to top button