BREAKING NEWSLATESTNATIONALPOLITICSTOP STORY

ഭരണം ഉറപ്പിച്ചതിന് പിന്നാലെ ഗോവ ബിജെപിയില്‍ തര്‍ക്കം; മുഖ്യമന്ത്രി സ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് വിശ്വജിത്ത് റാണെ

20 സീറ്റുകള്‍ നേടി ഭരണം ഉറപ്പിക്കുമ്പോഴും ഗോവ ബിജെപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം. പ്രമോദ് സാവന്തിനൊപ്പം വിശ്വജിത്ത് റാണെയും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചു. അതിനാല്‍ ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണില്ല. കൂടിക്കാഴ്ചയ്ക്ക് അനുവദിച്ച സമയം റദ്ദാക്കി.

തുടക്കം മുതല്‍ തന്നെ വിശ്വജിത്ത് റാണെ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. പക്ഷെ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് തന്നെ നയിക്കട്ടെയെന്ന് കേന്ദ്രം തീരുമാനിക്കുകയിരുന്നു. ആ ഘട്ടത്തില്‍ പോലും വിശ്വജിത്ത് റാണെ തന്റെ നിലപാടില്‍ നിന്ന് മാറിയിരുന്നില്ല. ഇപ്പോള്‍ വിശ്വജിത്ത് റാണെ വാല്‍പോയി മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ചു കയറി. ഈ ഘട്ടത്തില്‍ വളരെ ശ്കതമായി തന്നെ പാര്‍ട്ടിയില്‍ തന്റെ ഭാഗത്ത് നില്‍ക്കുന്ന എംഎല്‍എമാരെ കൂടെ നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനമെന്ന അവകാശവാദം പാര്‍ട്ടിക്കുള്ളില്‍ ശ്കതമായി ഉന്നയിക്കുകയാണ് അദ്ദേഹം.

ഈ സാഹചര്യത്തിലാണ് മന്ത്രി സഭ രൂപീകരിക്കാനുള്ള നടപടി റദ്ദാക്കുകയും ഗവര്‍ണറെ നാളെ കാണാമെന്ന തീരുമാനത്തിലെത്തുകയും ചെയ്തിരിക്കുന്നത്. പ്രമോദ് സാവന്തും വിശ്വജിത്ത് റാണെയും വളരെ പ്രമുഖരായ ജനസ്വാധീനമുള്ള നേതാക്കളാണ്. ഇരുവരും പാര്‍ട്ടിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഒരുപക്ഷെ പാര്‍ട്ടിക്കുള്ളില്‍ എത്രപേര്‍ ഇരുവര്‍ക്കൊപ്പം നില്‍ക്കുമെന്നുള്ളത് അറിയേണ്ടതുണ്ട്. കൂടാതെകേന്ദ്ര നേതൃത്വം ആര്‍ക്കൊപ്പം എന്നുള്ളതും ഒരു ചോദ്യമാണ്.

Related Articles

Back to top button