BREAKING NEWSKERALALATEST

മന്ത്രി സജി ചെറിയാൻ രാജിവെക്കും; പ്രഖ്യാപനം ഉടൻ

ഭരണഘടനയ്‌ക്കെതിരായ വിവാദ തുടർന്നുണ്ടായ വിവാദങ്ങൾക്കും ച‍ര്‍ച്ചകൾക്കും ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കുന്നു. രാജിവെക്കാൻ സിപിഎം നിർദേശം നൽകി. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് നിർണായകമായത്. മന്ത്രി ഇന്ന് വൈകിട്ട് 5.45ന് മാധ്യമങ്ങളെ കാണും.

വാർത്താസമ്മേളനത്തിൽ മന്ത്രി രാജിവയ്ക്കും എന്നാണ് സൂചന. പാർട്ടി നിർദേശ പ്രകാരമാണ് സജി ചെറിയാന്റെ രാജി. മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കർശന നിലപാട് എടുത്തതോടെ മന്ത്രി രാജിക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.

updating…

Related Articles

Back to top button