AGRICULTUREFeaturedLATEST

ഇന്ത്യയിലെ ചെമ്മീന്‍ കൃഷിയുടെ മുഖച്ഛായ മാറ്റുന്നു

കൊച്ചി, നിര്‍മിത ബുദ്ധിയും, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സുമടങ്ങുന്ന സാങ്കേതികവിദ്യയിലധിഷ്ഠിതമായ ചെമ്മീന്‍ കെട്ടുകള്‍ ഇന്ത്യയിലെ ചെമ്മീന്‍ കൃഷിയുടെ (അക്വാകള്‍ച്ചര്‍) മുഖച്ഛായ മാറ്റുന്നു.
1987ല്‍ ഇന്ത്യയില്‍ അക്വാകള്‍ച്ചര്‍ വ്യവസായത്തിന് തുടക്കമിട്ട ഷാജി ബേബി ജോണ്‍ ആണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ചെമ്മീന്‍ കൃഷിയുടെ മേഖലയില്‍ നടപ്പിലാക്കുന്നതിനുള്ള ചുക്കാന്‍ പിടിക്കുന്നത്. കിംഗ്‌സ് ഇന്‍ഫ്രായും, ജപ്പാനിലെ ബഹുരാഷ്ട്ര സ്ഥാപനമായ എന്‍ഇസി കോര്‍പറേഷനുമയുള്ള സംയുക്ത സംരഭമാണ് പരിസ്ഥിതി സൗഹൃദപരവും, ഉല്‍പ്പന്നശ്രോതസ്സ് പൂര്‍ണ്ണമായും കണ്ടെത്തുവാന്‍ കഴിയുന്നതുമായ ഈ പദ്ധതി.
ഭകിംഗ്‌സ് ഇന്‍ഫ്ര വെഞ്ചേര്‍സ് ലിമിറ്റഡും, ജപ്പാനിലെ എന്‍ഇസി കോര്‍പറേഷനും യോജിച്ച് നടപ്പിലാക്കുന്ന പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള സുനിശ്ചിത അക്വാകള്‍ച്ചര്‍ പദ്ധതി മെയ് 3, ഒരു നാഴികക്കല്ല് പിന്നിട്ടു. നിര്‍മിത ബുദ്ധിയും, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും ഉപയോഗപ്പെടുത്തിയാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ഉല്‍പ്പാദനം പലമടങ്ങ് ഉയര്‍ത്തുനും, ഉല്‍പ്പന്ന ശ്രോതസ്സ് കണ്ടെത്താനും വഴിയൊരുക്കുന്ന പദ്ധതി ചെമ്മീന്‍ വളര്‍ത്തു കൃഷിയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ വരുത്തുന്നതാണ്ഭ,
ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട സുപ്രധാന സൂചകങ്ങളെല്ലാം നിരന്തരം മെച്ചപ്പെടുത്തുന്നതിന് ഉപയുക്തമാകുന്ന തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ വിന്യസിക്കുന്ന പദ്ധതി കിംഗ്‌സ് ഇന്‍ഫ്രായും, ജപ്പാനിലെ എന്‍ഇസി കോര്‍പറേഷന്‍ തമ്മിലുള്ള സംയുക്ത സംരംഭമാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കിംഗ്‌സ് ഇന്‍ഫ്രായുടെ 126 ഏക്കറിലാവും തുടക്കത്തില്‍ പദ്ധതി നടപ്പിലാക്കുക. സമീപത്തുളള 300 ഏക്കറിലും പദ്ധതി പിന്നീട് വ്യാപിപ്പിക്കുന്നതാണ്.
കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ പദ്ധതിയില്‍ അക്വാകള്‍ച്ചര്‍ മേഖലക്ക് നല്‍കുന്ന പ്രാമുഖ്യം പ്രകൃതു സൗഹൃദപരമായതും, പരിസ്ഥിതിക്ക് ഇണങ്ങിയതുമായ അക്വാകള്‍ച്ചര്‍ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.. ആഗോളതലത്തില്‍ അതിവേഗം വളരുന്ന ഭക്ഷ്യോല്‍പ്പന്ന മേഖലകളില്‍ ഒന്നാണ് അക്വാകള്‍ച്ചര്‍. ഇന്ത്യക്ക് വര്‍ഷം 7 ബില്യണ്‍ ഡോളര്‍ കയറ്റുമതി വരുമാനം വര്‍ഷത്തില്‍ നേടിത്തരുന്ന അക്വാകള്‍ച്ചര്‍ വ്യവസ്യായത്തില്‍ പുതിയ സാങ്കേതിക വിദ്യ ദൂരവ്യപാകമായ മാറ്റങ്ങള്‍ക്ക് ഇടവരുത്തും. 2030ഓടെ കയറ്റുമതി വരുമാനം 10മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

Related Articles

Back to top button