BREAKINGKERALA

വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനില്‍ നിന്ന് തെറിപ്പിക്കും; വെല്ലുവിളിച്ച് സി കെ ആശ എംഎല്‍എ

വൈക്കം: വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനില്‍ നിന്ന് തെറിപ്പിക്കുമെന്ന് സി കെ ആശ എംഎല്‍എ. വഴിയോര കച്ചവടക്കാര്‍ക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചുവെന്ന് സി കെ ആശ ആരോപിച്ചു. എംഎല്‍എയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എസ്എച്ച്ഒ നടത്തിയതെന്നും ഗവര്‍ണര്‍ക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും സി കെ ആശ പറഞ്ഞു.
വൈക്കത്ത് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാന്‍ എത്തിയ സിപിഐ നേതാക്കളോടും എംഎല്‍എ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് ഇന്നലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഇതിനെ എതിര്‍ത്ത എഐടിയുസി നേതാക്കളോട് പൊലീസ് മോശമായി പെരുമാറി എന്നാരോപിച്ചാണ് സിപിഐ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

Related Articles

Back to top button