FeaturedKERALALATEST

സീറോയിസത്തിന്റെ ഉപജ്ഞാതാവ് ഷാജില്‍ അന്ത്രു ഉസ്‌ബെക്ക് സാഹിത്യത്തില്‍ സീറോയിസം ഉളവാക്കിയ സ്വാധീനത്തെ കുറിച്ച് പറയുന്നു

മധ്യേഷ്യയിലെ ഒരു രാജ്യമായ ഉസ്‌ബെക്കിസ്ഥാന്‍, പ്രധാനമായും വടക്കുകിഴക്ക് സിര്‍ ദര്യ (പുരാതന ജക്‌സാര്‍ട്ടസ് നദി), തെക്ക് പടിഞ്ഞാറ് അമു ദര്യ(പുരാതന ഓക്‌സസ് നദി) എന്നീ രണ്ട് നദികള്‍ക്കിടയിലാണ് ഉസ്‌ബെക്കിസ്ഥാന്‍ സ്ഥിതിചെയ്യുന്നത്. വടക്ക് പടിഞ്ഞാറും വടക്കും കസാക്കിസ്ഥാന്‍, കിഴക്കും തെക്കുകിഴക്കും കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തെക്ക് അഫ്ഗാനിസ്ഥാന്‍, തെക്ക് പടിഞ്ഞാറ് തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവയാണ് ഉസ്‌ബെക്കിസ്ഥാന്റെ അതിര്‍ത്തികള്‍. സോവിയറ്റ് ഗവണ്‍മെന്റ് 1924ല്‍ യു.എസ്.എസ്.ആറിന്റെ ഒരു ഘടക (യൂണിയന്‍) റിപ്പബ്ലിക്കായി ഉസ്‌ബെക്ക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് സ്ഥാപിച്ചു. 1991 ഓഗസ്റ്റ് 31ന് ഉസ്‌ബെക്കിസ്ഥാന്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഉസ്‌ബെക്കിസ്ഥാന്റെ സാഹിത്യവും കലയും ലോക കലാ സംസ്‌കാരത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ഗ്രീസ്, റോം, ഇന്ത്യ, ചൈന എന്നിവയ്‌ക്കൊപ്പം മധ്യേഷ്യയും മനുഷ്യ നാഗരികതയുടെ അടിത്തറയിട്ടു.
ഒമ്പതാം നൂറ്റാണ്ട് മുതല്‍ ഉസ്‌ബെക്ക് സാഹിത്യം ലോകത്തില്‍ അതിന്റേതായ കയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞിരുന്നു. ആദ്യകാലത്തു നിലന്നിരുന്ന വാമൊഴി ഇതിഹാസ കവിതകളും ഐതിഹ്യങ്ങളും പാട്ടുകളും ധീരരായ വീരന്മാരുടെ കഥകള്‍ , ദുരാത്മാക്കള്‍, ഡ്രാഗണുകള്‍, യഥാര്‍ത്ഥ പ്രണയം എന്നിവ വിഷയമാക്കിയിരുന്നു. പത്താം നൂറ്റാണ്ടിലാണ് എഴുതപ്പെട്ട ഇതിഹാസ കവിതകളായ കെര്‍ഓഗ്ലിയും
അല്‍പാമിഷ് എന്ന കവിതയും ഇതിന് ഉദാഹരണങ്ങളാണ് അതില്‍ രസകരമായ നിരവധി പഴഞ്ചൊല്ലുകള്‍, ഉജ്ജ്വലമായ രൂപകങ്ങള്‍, വര്‍ണ്ണാഭമായ വിവരണങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. അക്കാലത്തു എഴുതപെട്ട നസ്രെദ്ദീന്‍ അഫാന്‍ദിയുടെ ആക്ഷേപഹാസ്യ നോവലുകള്‍ ജനപ്രിയമാണ്.
പതിനൊന്നാം നൂറ്റാണ്ടില്‍, ഇസ്ലാമിക ധാര്‍മ്മികതയുടെ മതപരമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നിരവധി കൃതികള്‍ സൃഷ്ടിക്കപ്പെട്ടു. യൂസഫ് ഖാസ് ഹദ്ജിബ് ബാലസഗുനിയുടെ ”കുഗദൗ ബിലിഗ്” (”കൃപയുടെ അറിവ്” അല്ലെങ്കില്‍ ”സന്തോഷത്തിന്റെ ശാസ്ത്രം”), അഹ്മദ് യുഗ്‌നകിയുടെ ”ഖിബത്ത് അല്‍
ഖകൈക്ക്”(”സത്യങ്ങളുടെ സമ്മാനം”) എന്നിവ അവയില്‍ ചിലതാണ്.
ഫാര്‍സി ഭാഷയിലെ ക്ലാസിക്കല്‍ സാഹിത്യം ഉസ്‌ബെക്ക് ലിഖിത സാഹിത്യത്തിന്റെ വികാസത്തില്‍ വലിയ പങ്ക് വഹിച്ചു. അമീര്‍ തെമൂറിന്റെയും തെമുരിഡുകളുടെയും ചരിത്ര കാലഘട്ടത്തില്‍ ഫിക്ഷന്‍ സാഹിത്യം അഭിവൃദ്ധി പ്രാപിച്ചു. അമിതമായ മതബോധത്തില്‍ നിന്ന് മോചനം നേടിയ അവരുടെ കൃതികള്‍ കൂടുതല്‍ മതേതര സ്വഭാവം കാഴ്ച വെച്ചു . 1718 നൂറ്റാണ്ടുകളില്‍ ഉസ്‌ബെക്കിസ്താനില്‍ സാഹിത്യ കേന്ദ്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവരുടെ പ്രവര്‍ത്തനങ്ങളില്‍ മിക്ക എഴുത്തുകാരും പങ്കെടുത്തു .അവര്‍ ഉസ്‌ബെക്ക്, താജിക്ക് എന്നീ രണ്ട് ഭാഷകളില്‍ എഴുതി. ഈ സമയത്ത് ബുഖാറയില്‍, പ്രാദേശിക കവികളുടെ ഖിവ ഖോകണ്ട് ആന്തോളജികള്‍ പ്രസിദ്ധീകരിച്ചു. ഇത് ഉസ്‌ബെക്ക് സാഹിത്യത്തിന്റെ പുതിയ ഉയര്‍ച്ചയ്ക്ക് കാരണമായി.
കൊട്ടാരസഭ കവികള്‍ക്കും മിസ്റ്റിക് കവികള്‍ക്കും പുറമേ, ജനാധിപത്യ ചിന്താഗതിക്കാരായ പുരോഗമന എഴുത്തുകാര്‍ക്കും കവികള്‍ക്കും ഉസ്‌ബെക്ക് സാഹിത്യത്തില്‍ ഒരു സ്ഥാനമുണ്ടായിരുന്നു എന്നതാണ് പ്രത്യേകത.. അവരുടെ ഗദ്യത്തിലും കാവ്യാത്മക കൃതികളിലും, അവര്‍ തങ്ങളുടെ കാലത്തെ തിന്മകള്‍,
കാപട്യങ്ങള്‍, ഖാന്‍മാരുടെയും ബെക്കുകളുടെയും വഞ്ചനാപരമായ തന്ത്രങ്ങള്‍ എന്നിവ ധൈര്യത്തോടെ തുറന്നുകാട്ടി. അത്തരം എഴുത്തുകാര്‍, മിക്കവാറും, ദാരിദ്ര്യത്തില്‍ ജീവിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു.
XVIII-XIX നൂറ്റാണ്ടുകളിലേക്ക് എത്തുമ്പോള്‍, ഉസ്‌ബെക്ക് സാഹിത്യം കൂടുതലും കാവ്യാത്മകമാകുകയും, പ്രണയം പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാനും ആരംഭിച്ചു. ഈ കാലയളവില്‍ ശ്രദ്ധേയരായ എഴുത്തുകാര്‍ നാദിറ, ഉവൈസി, മഷ്‌റബ്, ഖൊറെസ്മി എന്നിവരായിരുന്നു. തകതന്റെ അവസാനത്തിലും തത നൂറ്റാണ്ടുകളുടെ തുടക്കത്തിലും, തുര്‍ക്കെസ്താന്‍ റഷ്യന്‍ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടതിനുശേഷം ഉസ്‌ബെക്ക് സാഹിത്യത്തിന്റെ ഒരു പുതിയ ആധുനിക കാലഘട്ടം ആരംഭിച്ചു; കവി മുക്കിമി, എഴുത്തുകാരനും കവിയും ആക്ഷേപഹാസ്യകാരനുമായ ഫുര്‍ഖത്, കവിയും നാടകകൃത്തുമായ ഹംസ ഹക്കിംസാദ് നിയാസി, കവിയും എഴുത്തുകാരനുമായ സദ്രിദ്ദീന്‍ അയ്‌നി, ആദ്യത്തെ ഉസ്‌ബെക്ക് നോവലിസ്റ്റ് അബ്ദുല്ല കാദിരി,
എഴുത്തുകാരനും തത്ത്വചിന്തകനുമായ ഫിട്രാറ്റ് തുടങ്ങിയവര്‍ ആ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു. ഒയ്‌ബെക്ക്, ഗഫൂര്‍ ഗുലാം, അബ്ദുല്ല കഹാര്‍ ഖമീദ് അലിംജാന്‍, ഉയ്ഗുന്‍ തുടങ്ങിയവര്‍ അവരുടെ സാഹിത്യ പാരമ്പര്യം പിന്തുടര്‍ന്നു 1991ല്‍ ഉസ്‌ബെക്കിസ്ഥാന്‍ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറി. ഇത് സാഹിത്യം
ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. .ഉത്തരാധുനികത, അസംബന്ധം തുടങ്ങിയ പുതിയ രചനാസങ്കേതങ്ങള്‍ രചയിതാക്കള്‍ പരീക്ഷിച്ചു. ഈ പര്യവേക്ഷണ പ്രവണത 21ാം നൂറ്റാണ്ടിലും തുടര്‍ന്നു, ഇതിനിടെ ആഗോളവല്‍ക്കരണത്തിന്റെയും ഐടിയുടെയും ഒരു
പുതിയ യുഗത്തിന് തുടക്കമായി. അത് പുതിയ ചക്രവാളങ്ങള്‍ തുറക്കുകയും ഗുരുതരമായ നിരവധി വിഷയങ്ങളില്‍ പുതിയ വെളിച്ചം വീശുകയും ചെയ്തു.ഉസ്‌ബെക്ക് എഴുത്തുകാര്‍ക്ക് ഇത് ദേശീയ സ്വത്വത്തിന്റെ ഒരു പുതിയ പരിശോധനയെ, ചരിത്രത്തിന്റെ പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള
അവസരമായി.. ഉസ്‌ബെക്കിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥ, കുടിയേറ്റം, പരമ്പരാഗത ജീവിതരീതികള്‍, ആത്മീയത, ആധുനിക പുരുഷന്റെ മുഖം തുടങ്ങിയ വിഷയങ്ങള്‍ സാഹിത്യത്തില്‍ കടന്നു വന്നു.
ഇന്ന്, കവികളും രചയിതാക്കളും പുതിയ തലമുറ ആഗോള വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നു. കൂടാതെ പുതിയ തലമുറയിലെ ആധുനിക വിവര്‍ത്തകര്‍ ഉസ്‌ബെക്കിസ്ഥാനിലേക്ക് ലോക സാഹിത്യം കൊണ്ടുവരിക മാത്രമല്ല ഉസ്‌ബെക്ക് സാഹിത്യം ലോകത്തിന് പരിചയപെടുത്തിക്കൊടുക്കുന്നുമുണ്ട്. കോവിഡ് മഹാമാരി എഴുത്തുകാരുടെ ലോകത്തിന്റെ അതിരുകള്‍ പരിഷ്‌കരിക്കുകയും,അവര്‍ക്ക് പുതിയ മേഖലകള്‍ കൊടുക്കുകയും ചെയ്തിരിക്കുന്നു.കോവിഡിന് ശേഷമുള്ള കാലഘട്ടം ലോകത്തിന് സീറോയിസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പുതിയ ക്രമത്തിന്റെ ആവിര്‍ഭാവത്തിന് സാക്ഷ്യം വഹിക്കുന്നു. ആധുനിക ഉസ്‌ബെക്ക് എഴുത്തുകാര്‍ ആഗോള ആവശ്യത്തോട്
നന്നായി പ്രതികരിക്കുകയും ലോകത്തിന് തുടര്‍ന്നും സംഭാവന നല്‍കുകയും ചെയ്യുന്നു.

സീറോയിസം
ദി ഇറ ഓഫ് സീറോയിസം ന്യൂ ഓര്‍ഡര്‍ ഓഫ് ദി ഡേ എന്ന പുസ്തകത്തിലൂടെയാണ് ലോകത്തിന് മുമ്പില്‍ സീറോയിസം ഈ ലേഖകന്‍ അവതരിപ്പിച്ചത് .
ദുരന്തങ്ങളാല്‍ തകര്‍ന്ന ലോകത്താണ് നാം. ചരിത്രത്തിന്റെ താളുകള്‍ പരിശോധിച്ചാല്‍ , ലോകത്തിലെ എല്ലാ നിസ്സാരവും, ഗൗരവവുമായ മാറ്റങ്ങളുടെ തനിപ്പകര്‍പ്പ് സാഹിത്യത്തില്‍ കണ്ടെത്താന്‍ കഴിയും. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പോസ്റ്റ് മോഡേണിസത്തിന്റെ വരവ് ഓര്‍ക്കുക. രണ്ടാം ലോകമഹായുദ്ധം അഗാധമായ അശുഭാപ്തിവിശ്വാസത്തോടൊപ്പം മാനവികതയെക്കുറിച്ചുള്ള ഒരു പുതിയ ചിന്തയും മുന്നോട്ടുവച്ചു. ചിലര്‍ ആധുനികതയുടെ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇത്
ഉത്തരാധുനികതയുടെ ആവിര്‍ഭാവത്തെ അടയാളപ്പെടുത്തി. എന്നാല്‍ ഉത്തരാധുനികതയ്ക്കുള്ളില്‍ സംഘര്‍ഷം തുടരുകയും അത് ബൗദ്ധികവും സാംസ്‌കാരികവുമായ വ്യവസ്ഥിതിയായി ദുര്‍ബലമാകാന്‍ തുടങ്ങുകയും ചെയ്തു.
ഉത്തരാധുനികതയ്ക്ക് ശേഷം വിവിധ സാധ്യതകള്‍ പലരും മുന്നോട്ട് വെച്ചിട്ടുണ്ട്: ഉത്തരാധുനികത, പുതിയ ഭൗതികവാദം, പോസ്റ്റ് ഹ്യൂമനിസം, വിമര്‍ശനാത്മക റിയലിസം, ഡിഗ് മോഡേണിസം, മെറ്റാ മോഡേണിസം, പെര്‍ഫോമറ്റിസം, പോസ്റ്റ് ഡിജിറ്റലിസം, ട്രാന്‍സ്‌പോസ്റ്റ് മോഡേണിസം, പോസ്റ്റ്മില്ലേനിയലിസം മുതലായവ.
എന്നിരുന്നാലും, ദ്വിത്വ സങ്കല്‍പ്പങ്ങളാല്‍ സവിശേഷമായ ഉത്തരാധുനികതയുടെ യുഗം അവസാനിക്കുകയും മോണിസ്റ്റ് യുഗത്തോടുകൂടിയ ഒരു പുതിയ യുഗം ആരംഭിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള ചിന്തകര്‍ അതിനെ മെറ്റാ മോഡേണിസം എന്ന് വിളിച്ചു. മെറ്റാമോഡേണിസം പഴയ ആധുനികതയുടെ
സാര്‍വത്രികതയെയും സത്യസന്ധതയെയും ഉത്തരാധുനികതയുടെ ശിഥിലീകരണത്തെയും സന്ദേഹവാദത്തെയും ചോദ്യം ചെയ്തു. ആധുനികതയുടെയും ഉത്തരാധുനികതയുടെയും വശങ്ങള്‍ തമ്മിലുള്ള ആന്ദോളനം മുഖേന പ്രാദേശികമായും ആഗോളതലത്തിലും പോസിറ്റീവ് മാറ്റങ്ങള്‍
അനുവദിക്കുന്ന സമഗ്രതയുടെ ഒരു ബോധം പുനഃസൃഷ്ടിക്കാന്‍ മെറ്റാ മോഡേണിസം ശ്രമിച്ചു.
എന്നാല്‍ അതിരുകള്‍ നവീകരിക്കുകയും മനുഷ്യരാശിയുടെ ഏകത്വത്തെ വീണ്ടും
സാധൂകരിക്കുകയും ചെയ്ത കോവിഡ് മഹാമാരിയും അതിന്റെ
പ്രതിഫലനങ്ങളും ലോകത്തെ മുന്നോട്ട് നയിക്കുമ്പോള്‍ മെറ്റാ മോഡേണിസത്തിന് അപ്പുറത്തേക്ക് പോകാനുള്ള സമയമാണിതെന്ന് നാം മുന്‍കൂട്ടി കാണണം. ഭാഷകള്‍, രാജ്യങ്ങള്‍, വംശം, മതം, നിറം അല്ലെങ്കില്‍ ലിംഗഭേദം എന്നിവയ്ക്ക് മേലുള്ള വിവേചനം കുറയുകയും ജീവിതത്തിന്റെ എല്ലാ വിഭാഗങ്ങളിലെയും അതിര്‍ത്തികള്‍ പുനര്‍നിര്‍വചിക്കുകയും വേണം. മെറ്റാ മോഡേണിസ്റ്റിക് കാലഘട്ടതിനപ്പുറം ഒരു കാലഘട്ടം വികസിച്ചുകൊണ്ടിരിക്കുന്നു! ആ കാലഘട്ടത്തെയാണ് ഞാന്‍ സീറോയിസം എന്ന് വിളിച്ചത്.

സീറോയിസത്തില്‍ ഭാഷ എങ്ങനെയായിരിക്കും?

പ്രകൃതിയുടെ ശബ്ദങ്ങള്‍ അനുകരിക്കുന്ന ആളുകളില്‍ നിന്നോ, വേദന, ഭയം, ആശ്ചര്യം അല്ലെങ്കില്‍ ഏതെങ്കിലും വികാരങ്ങള്‍ എന്നിവയ്ക്കുള്ള സ്വയമേവയുള്ള സ്വര പ്രതികരണങ്ങളില്‍ നിന്നോ, ലോകത്തിലെ
വസ്തുക്കളുമായോ ബന്ധപ്പെട്ട ചില നിഗൂഢ അനുരണനങ്ങളില്‍ നിന്നോ, യോജിപ്പില്‍ നിന്നോ അല്ലെങ്കില്‍ ആളുകള്‍ ഉപയോഗിച്ചിരുന്ന താളാത്മകമായ മന്ത്രോച്ചാരണങ്ങളില്‍ നിന്നാകണം ഭാഷ വികസിച്ചത്.
ആദ്യകാലത്തു, രൂപമോ പ്രത്യയശാസ്ത്രപരമോ സൈദ്ധാന്തികമോ ആയ പശ്ചാത്തലമോ ഇല്ലാത്ത കവിതയുടെയോ ഗദ്യത്തിന്റെയോ ആവിഷ്‌കാരത്തിനാണു ഭാഷ ഉപയോഗിച്ചിരുന്നത് . അക്കാലത്തു, മനുഷ്യരുടെ സ്വാഭാവിക പ്രതികരണത്തെ പ്രതിഫലിപ്പിക്കുന്ന സീറോ ഭാഷയുടെയും (അല്ലെങ്കില്‍ ഭാഷയില്ലായ്മയുടെ) സിദ്ധാന്തത്തിന്റെയും ഒരു കാലഘട്ടം നിലവിലുണ്ടായിരുന്നു എന്ന് വേണം കരുതാന്‍.
നാഗരികതയുടെ ആവിര്‍ഭാവത്തോടെ, സാഹിത്യം പല രൂപങ്ങള്‍ സ്വീകരിക്കുകയും നിരവധി സാഹിത്യ പ്രസ്ഥാനങ്ങള്‍ വികസിക്കുകയും ചെയ്തു. സാഹിത്യ പ്രസ്ഥാനങ്ങള്‍ സാഹിത്യത്തെ ദാര്‍ശനിക , വിഷയപരമായ അല്ലെങ്കില്‍ സൗന്ദര്യാത്മക സവിശേഷതകളുടെ വിഭാഗങ്ങളായി വിഭജിച്ചു .
സാഹിത്യകൃതികളെ താരതമ്യം ചെയ്യാനും ചര്‍ച്ച ചെയ്യാനും ഭാഷ ഉപയോഗിക്കപ്പെട്ടു.
നമ്മള്‍ മെറ്റാ മോഡേണിസത്തിന്റെ കാലഘട്ടത്തിലാണോ അതോ പോസ്റ്റ് മെറ്റാ
മോഡേണിസത്തിലാണോ? ചോദ്യം നിലവിലുണ്ട്.
ഇവിടെ ശ്രദ്ധേയമായ കാര്യം, മെറ്റാ മോഡേണിസം ആന്ദോളനത്തെ ലോകത്തിന്റെ സ്വാഭാവിക ക്രമമായി അംഗീകരിക്കുന്നു. ആന്ദോളനം നടക്കുന്നുണ്ടെന്ന് ശാസ്ത്രം സ്ഥിരീകരിക്കുന്നു, കാരണം പരിഗണനയിലുള്ള കണികയെ ഉത്തേജിപ്പിക്കുന്ന ഒരു ഉത്തേജന ഊര്‍ജ്ജം ഉണ്ട്. ആന്ദോളനത്തിന് കീഴിലുള്ള കണികയ്ക്ക് അതിന്റെ ആന്ദോളനത്തിന് ലഭിച്ച ഊര്‍ജ്ജത്തിന്റെ സവിശേഷതകള്‍ ഉണ്ടായിരിക്കും. അനന്തരഫലം, അത് ഒരു സുസ്ഥിരമായ, അസ്ഥിരമായ അല്ലെങ്കില്‍ നാമമാത്രമായ സ്ഥിരതയുള്ള സംവിധാനത്തിലേക്ക് നയിച്ചേക്കാം. ആ ഉത്തേജന ഊര്‍ജ്ജം ആണ് ആന്ദോളനം കാരണം സൃഷ്ടിക്കപ്പെടുന്ന ക്രിയാത്മകപ്രവര്‍ത്തനങ്ങളുടെ ഫലം എന്തായിരിക്കുമെന്ന് തീരുമാനിക്കുന്നത്. ആ അര്‍ത്ഥത്തില്‍ പരിശോധിക്കപെടുമ്പോള്‍ നമ്മുടെ ലോകം ഇപ്പോള്‍ സുസ്ഥിരമല്ലായെന്നും, അതിനു കാരണം ആന്ദോളനത്തിനു കാരണമായ ഉത്തേജന ഊര്‍ജ്ജം ശുദ്ധമല്ലായെന്നും, നിഷ്‌കളങ്കമല്ലായെന്നും അനുമാനിക്കാം. ശുദ്ധവും, നിഷ്‌കളങ്കവുമായ ഉത്തേജന ഊര്‍ജ്ജമുണ്ടാകണമെങ്കില്‍ , മനുഷ്യരുടെ
സ്വാഭാവിക പ്രതികരണത്തെ പ്രതിഫലിപ്പിക്കുന്ന സീറോ ഭാഷയുടെയും (അല്ലെങ്കില്‍ ഭാഷയില്ലായ്മയുടെ) മുന്‍വിധികളില്ലാതെയുള്ള ചിന്താധാരകള്‍ ഉണ്ടാകണം. അങ്ങനെ ഉണ്ടാകുമ്പോള്‍, ആന്ദോളനത്തിന് കീഴിലുള്ള കണിക സുസ്ഥിരമായ, സംവിധാനത്തിലേക്ക് നയിച്ചേക്കാം. സാഹിത്യം, കല എന്നിവ മുമ്പേ പറക്കുന്ന പക്ഷികളാണ്. അതുകൊണ്ട് തന്നെ ഒരു പുതിയ ബൗദ്ധികവും സാംസ്‌കാരികവുമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ സാഹിത്യത്തിനും സാഹിത്യകാരന്മാര്‍ക്കും വലിയ പങ്കുണ്ട്.
ആധുനിക ഉസ്‌ബെക്ക് എഴുത്തുകാര്‍ ഈ ആഗോള ആവശ്യത്തോട് നന്നായി പ്രതികരിക്കുന്നവരാണ്. അവരില്‍ ചിലരുടെ രചനകളാണ് ഇവിടെ വിശകലനം ചെയ്തു പോകുന്നത്. ഷെര്‍സോഡ് ആര്‍ട്ടിക്കോവ, നോദിരാബെഗിം ഇബ്രോഹിമോവ, നിഗോറ ഡെദാമിര്‍സയേവ, ഫര്‍ഹദ് എഷനോവ്, മൊഖിറ എഷ്പുലതോവ, ഷഹ്‌സോദ അബ്ദുറസുലോവ, ജോണ്ടെമിര്‍ ജോണ്ടര്‍, ജസുര്‍ കെങ്‌ബേവ്, മുസ്ലിമഖോണ്‍
മഖ്മുഡോവ, കുമുഷ്‌ഖോണ്‍ അബ്ദുസലമോവ, അബ്ദുല്ലോ അബ്ദുമോമിനോവ് എന്നിവരെ പരാമര്‍ശിച്ചു പോകാതിരിക്കാന്‍ സാധിക്കുകയില്ല.

നോദിരാബെഗിം ഇബ്രോഹിമോവ

1989 ജൂലൈ 18 ന് ഉസ്‌ബെക്കിസ്ഥാനിലെ ഫെര്‍ഗാന മേഖലയില്‍ നോദിരാബെഗിം ഇബ്രോഖിമോവ ജനിച്ചു.. 2007-2011 കാലയളവില്‍ ഉസ്‌ബെക്കിസ്ഥാനില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫോറിന്‍ ലാംഗ്വേജില്‍ ഇന്റര്‍നാഷണല്‍ ജേര്‍ണലിസം പഠിച്ചു.അവളുടെ വൈദഗ്ധ്യത്തിന്റെ പ്രധാന മേഖലകളില്‍ എഴുത്ത്
ഉള്‍പ്പെടുന്നു.പുസ്തകങ്ങള്‍, ചെറുകഥകള്‍, വിവരണങ്ങള്‍, ലേഖനങ്ങള്‍,
വിവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ നോദിരാബെഗിം ലോകശ്രദ്ധ നേടി.
നോദിരാബെഗിം ഇബ്രോഖിമോവയുടെ ”ഞാനും അച്ഛനും അല്‍ഷിമറും” എന്ന കഥ
( നവംബര്‍ 2020 ലിറ്ററേറ്റിയൂര്‍ റിഡിഫൈനിംഗ് വേള്‍ഡ് ) ആരംഭിക്കുന്നത്
ഇങ്ങനെയാണ്.
” അലോയിസ് അല്‍ഷിമര്‍.!
ന്യൂറോ പാത്തോളജിയുടെ പിതാവ് !
അദ്ദേഹം മസ്തിഷ്‌ക രോഗശാസ്ത്രം പഠിക്കുകയും പ്രീസെനൈല്‍ ഡിമെന്‍ഷ്യ
കണ്ടെത്തുകയും ചെയ്തു ഇന്ന് ആ രോഗം അദ്ദേഹത്തിന്റെ പേരിലാണ്
അറിയപ്പെടുന്നത്. ഞാന്‍ ഈ പേര് അഭിമുഖീകരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച
വര്‍ഷങ്ങളാകുന്നു .അലോയിസ് അല്‍ഷിമര്‍ അമ്പത്തിയൊന്നാം വയസ്സില്‍ ഹൃദയസ്തംഭനം മൂലം
മരിച്ചു
വയസ്സ്. അദ്ദേഹം കൂടുതല്‍ കാലം ജീവിച്ചിരുന്നെങ്കില്‍, ഈ രോഗത്തിന് സാധ്യമായ
ഒരു പ്രതിവിധി അദ്ദേഹം കണ്ടെത്തുമായിരുന്നു. എങ്കില്‍ ഞാന്‍ ഇപ്പോള്‍ നിരാശയുടെ പടുകുഴിയില്‍ വീഴുകയില്ല.”എത്ര ലളിതമായാണ് കഥയുടെ കേന്ദ്രബിന്ദുവിലേക്ക് കഥാകാരി ആദ്യ
വരികളിലൂടെ തന്നെ നമ്മെ കൊണ്ട് പോകുന്നത്.
അല്‍ഷിമേഴ്‌സ് എന്ന രോഗം മാതാപിതാക്കളുടെ ഏക മകളെ ഏത് വിധത്തില്‍
ബാധിച്ചിരിക്കുന്നു എന്നതാണ് കഥാതന്തു.
” ഇല്ല, എനിക്ക് ഈ രോഗം ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ അക്കാര്യം
അറിയുമായിരുന്നില്ല
അത് പോലെ, അല്‍ഷിമേഴ്‌സ് ഉള്ളവര്‍ അവരുടെ പഴയ കഥകളോ സംഭവങ്ങളോ
എഴുതാറില്ല.
അവര്‍ക്ക് അതിന് കഴിയില്ല.
ഇന്ന് പ്രഭാതഭക്ഷണത്തിന് എന്താണ് കഴിച്ചതെന്ന് ഓര്‍ക്കാന്‍ പോലും കഴിയാത്ത
നിങ്ങള്‍ക്ക് എങ്ങനെ ഓര്‍മ്മകള്‍ ചികഞ്ഞു കഥകള്‍ എഴുതാന്‍ കഴിയും?
നിര്‍ഭാഗ്യവശാല്‍, അവര്‍ക്ക് എന്ത് അല്ലെങ്കില്‍ എങ്ങനെ തോന്നുന്നുവെന്ന് എനിക്ക്
മനസ്സിലാക്കാന്‍ കഴിയില്ല.”ആ രോഗത്തിന്റെ തീക്ഷണസ്വഭാവം ആ രോഗം വിതയ്ക്കുന്ന ദുരിതം
അറിയിക്കാന്‍ കഥാകൃത്തു തെരഞ്ഞെടുത്ത ”ഇന്ന് പ്രഭാതഭക്ഷണത്തിന് എന്താണ്
കഴിച്ചതെന്ന് ഓര്‍ക്കാന്‍ പോലും കഴിയാത്ത നിങ്ങള്‍ക്ക് എങ്ങനെ ഓര്‍മ്മകള്‍
ചികഞ്ഞു കഥകള്‍ എഴുതാന്‍ കഴിയും” എന്നതില്‍ നിന്ന് തന്നെ
നോദിരാബെഗിമിന്റെ സാഹിത്യത്തോടുള്ള അഭിനിവേശവും നമ്മുക്ക്
ദര്‍ശിക്കാന്‍ കഴിയും,
കഥാകൃത്തിന്റെ മനസ്സില്‍ അല്‍ഷിമേഴ്‌സ് സൃഷ്ട്ടിക്കുന്ന ദുഃഖകരമായ ഒരു
അവസ്ഥയുടെ അറിവുണ്ട്. ആ രോഗികള്‍ ഒന്നും അറിയുന്നില്ലയെങ്കിലും, ആ
രോഗം അസ്ഥിരമായ ഒരു അവസ്ഥ സൃഷ്ട്ടിക്കുന്ന എന്ന ബോധം കഥാകൃത്തിനുണ്ട്
. ആ ബോധമാണ്, ആ തോന്നലാണ് കഥയെ മുന്നോട്ട കൊണ്ട് പോകുന്നത്. ഒരു
നേരിയ നോവ് വായനക്കാരന്റെ ഹൃദയത്തില്‍ സൃഷ്ട്ടിച്ചു കൊണ്ടാണ് ആ കഥ
അവസാനിക്കുന്നത്. ഒരു രോഗത്തിന്റെ നിഷ്‌കളങ്കവും, ആത്മാര്‍ത്ഥവുമായി
നോക്കി കാണുന്ന കഥ ലളിതവും അതി സുന്ദരവും നോവിന്റെ പ്രതീക്ഷയുടെ
ഒരു കിരണം ദൂരെ എവിടെയോ? ഒരാളെങ്കിലും ഈ കഥയിലൂടെ ഒരു
സുസ്ഥിരമായ പോം വഴിയില്ലേക്ക് നയിച്ചേക്കാം .

ഷെര്‍സോദ് ആര്‍ട്ടിക്കോവ്
(ഷെര്‍സോദ് ആര്‍ട്ടിക്കോവ് 1985ല്‍ ഉസ്‌ബെക്കിസ്ഥാനിലെ ഫെര്‍ഗാന മേഖലയിലെ
മാര്‍ഗിലാന്‍ നഗരത്തിലാണ് ജനിച്ചത്. ഫെര്‍ഗാന പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നിന്ന് ബിരുദം നേടി. അദ്ദേഹം പ്രധാനമായും കഥകളും ലേഖനങ്ങളുമാണ് എഴുതുന്നത്.)

ഡിസംബര്‍ 2020 ല്‍ ലിറ്ററേറ്റിയൂര്‍ റിഡിഫൈനിംഗ് വേള്‍ഡ് എന്ന അന്താരാഷ്ത്ര
മാഗസിനില്‍ ഷെര്‍സോദ് ആര്‍ട്ടിക്കോവ് ‘മാര്‍ക്വേസിന്റെ പുസ്തകം’ എന്ന
കഥ പ്രസീദ്ധീകരിച്ചു .
കഥയില്ലായ്മ ഒരു കഥ ആകുന്നത് എങ്ങനെയാണു എന്നതിന്റെ
ഉത്തമോദാഹരണമാണ് ”മാര്‍ക്വേസിന്റെ പുസ്തകം” വീട്ടില്‍ പുസ്തകങ്ങളുടെ
ശേഖരമുള്ള ആള്‍ അയാളുടെ അടുത്തേക്ക് അയാള്‍ വീട്ടിലെ പെണ്‍കുട്ടി
വായിക്കാനുള്ള പുസ്തകം കടമെടുത്തു കൊണ്ട് പോകുന്നു. തിരിച്ചു
കൊടുക്കുന്നു. പ്രേമമില്ല, പുസ്തകം കൊടുക്കാതെ പറ്റിച്ചു പോകുന്നില്ല. പക്ഷെ
ഇവിടെ ഔര്‍ കഥ കണ്ടെത്തണമെങ്കില്‍ അസാമാന്യമായ ധിക്ഷണശക്തി വേണം.
ഔചിത്യം വേണം.
കഥാകൃത്തിന്റെ മനസ്സില്‍ വായിക്കപ്പെടേണ്ട ആവശ്യകതയെ സംബന്ധിച്ച ഒരു
കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടാണ് കഥയെ മുന്നോട്ട കൊണ്ട് പോകുന്നത്. കഥ
പരിസമാപ്തിയിലേക്ക് എത്തുമ്പോള്‍ കഥാകൃത്തു ഇങ്ങനെ എഴുതുന്നു.
”ഈ സത്യം സമ്മതിച്ചപ്പോള്‍ ഞാന്‍ പെട്ടെന്ന് ചിരിച്ചു. എന്റെ ചിരിയില്‍
വേദനയും വിരഹവും സങ്കടവും നിറഞ്ഞിരുന്നു. ഞാന്‍ ചിരിച്ചുകൊണ്ടേയിരുന്നു.”
മാര്‍ക്വേസിന്റെ പുസ്തകതിനെ കുറിച്ച് അധികമൊന്നും പറയാത്ത ഈ കഥ
പക്ഷെ പുസ്തകങ്ങള്‍ മാത്രമല്ല വായിക്കപ്പെടേണ്ടത്, ഒപ്പം, ഇടക്ക് ഇടക്ക് നമ്മുടെ
മനസ്സ് കൂടി നാം വായിക്കണമെന്നും, ഓര്‍മ്മിപ്പിക്കുന്നു.

മൊഖിറാ ഇഷ്പുലതോവാ

(മൊഖിറാ ഇഷ്പുലതോവാ 1995 ഒക്ടോബര്‍ 25 ന് റിപ്പബ്ലിക് ഓഫ്
ഉസ്‌ബെക്കിസ്ഥാനിലെ നവോയി മേഖലയിലെ ഖതിര്‍ച്ചി ജില്ലയില്‍ ജനിച്ചു..
നവോയി പെഡഗോഗിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. മൊഖിറാ
ഇഷ്പുലതോവാ ഉസ്‌ബെക്ക് ഭാഷയുടെയും സാഹിത്യത്തിന്റെയും
അധ്യാപികയാണ്)
”എന്റെ സുഹൃത്തിന്റെ ജനാലപ്പടിയില്‍ ഈ പുഷ്പം കണ്ടപ്പോള്‍, ആദ്യ
കാഴ്ചയില്‍ തന്നെ എനിക്ക് അതിനോട് പ്രണയമ തോന്നി. ഞങ്ങള്‍ രണ്ടുപേര്‍ക്കും
ആ പുഷപത്തിന്റെ പേരറിയില്ലായിരുന്നു. അത്രയും മനോഹരമായ പുഷ്പം
എവിടെ നിന്ന് വന്നുവെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, എന്റെ സുഹൃത്തിന്
വ്യക്തമായ ഉത്തരം നല്‍കാനും കഴിഞ്ഞില്ല. ചെറിയ പര്‍പ്പിള്‍ പൂക്കളുള്ള ഈ
അത്ഭുതകരമായ ചെടി ! അതിന്റെ വലിയ, ഈന്തപ്പനയുടെ വലിപ്പമുള്ള,
മനോഹരമായ ഇലകള്‍ ജനാലയില്‍ പരവതാനി വിരിച്ചു.മൊഹിറയുടെ
നടാനാവാത്ത എന്ന കഥയില്‍ നിന്നും ”
കഥകള്‍ രൂപം കൊള്ളുന്നത് ജീവിതത്തില്‍ നിന്നും തന്നെഎന്ന് തോന്നിപോകും ഈ
കഥ വായിച്ചാല്‍. യഥാര്‍ത്ഥ സംഭവമാണോ, കഥയാണോഎന്ന്
വ്യവച്ഛേദിച്ചറിയാന്‍ കഴിയാത്ത വിധം കഥ ജീവിതവുമായി ലയിച്ചു
ചേര്‍ന്നിരിക്കുന്നു. ഒരു ചെടി അതില്‍ നിന്നും ഒരു തണ്ടു എടുത്തു നടാന്‍ കൊണ്ട്
പോകുന്ന കൂട്ടുകാരി നടുന്നതില്‍ വരുന്ന വീഴ്ച ഇത്രയൊക്കെയേ ഉള്ളൂ
വിഷയം . പക്ഷെ ജീവിതം ഇങ്ങനെയൊക്കെയാണ് എന്ന് സൂക്ഷമായി വിശകലനം
ചെയ്താല്‍ മനസിലാകും.
കഥാകൃത്തിന്റെ അവസാനവാചകങ്ങളില്‍ നിന്നും കഥ ഒരു തത്വശാസ്ത്രപരമായ
തലത്തിലേക്ക് നീങ്ങുന്നത് നമ്മുക് കാണാം.
”ചിലരുടെ വിധിയും എനിക്ക് ചുറ്റും നടന്ന സംഭവങ്ങളും ആ പൂചെടിയെ
ഓര്‍മ്മിപ്പിക്കുന്നു. മധുരമുള്ള വെള്ളം നിറച്ച ഒരു വലിയ പാത്രത്തില്‍ വളരെ
നേരം നിന്നുകൊണ്ട് അതിന്റെ മുകുളങ്ങള്‍ അഴിച്ചുവിട്ട നേര്‍ത്ത ശാഖ ഞാന്‍
ഓര്‍ക്കുന്നു. വളരെ നേരം ജീവനുവേണ്ടി മല്ലിട്ടെങ്കിലും, യഥാസമയം ഞാന്‍ അത്
ശരിയായ സ്ഥലത്ത് നടാത്തതിനാല്‍ ചത്തു”

കുമുഷ്‌ഖോണ്‍ അബ്ദുസലാമോവ

കുമുഷ്‌ഖോണ്‍ അബ്ദുസലാമോവ 1996 നവംബര്‍ 17 ന് താഷ്‌കന്റ് മേഖലയില്‍
ജനിച്ചു. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഉസ്‌ബെക്കിസ്ഥാനില്‍ നിന്നും
ജേണലിസം ഫാക്കല്‍റ്റിയില്‍ നിന്ന് 2019 ല്‍, ബിരുദം നേടി. 2018 മുതല്‍
ഉസ്‌ബെക്കിസ്ഥാനിലെ റൈറ്റേഴ്‌സ് യൂണിയന്‍ അംഗമാണ്.
കുമുഷ്‌ഖോണ്‍ അബ്ദുസലാമോവിന്റെ ഈ കവിത ശ്രദ്ധിക്കൂ …
‘നമുക്ക് സിംഹങ്ങളെ വേട്ടയാടാന്‍ കഴിയില്ല
സിംഹത്തെ വേട്ടയാടുന്നത് ഞങ്ങള്‍ക്ക് നിഷിദ്ധമാണ്.
മെലിഞ്ഞ ഉറുമ്പുകളുടെ പിന്നാലെ ഓടരുത്,
നോക്കൂ, അവരുടെ കണ്ണുകളില്‍ ഭയം പ്രത്യക്ഷപ്പെടുന്നു.
പക്ഷികളെയും മത്സ്യങ്ങളെയും വേട്ടയാടരുത്
പ്രകൃതി പതുക്കെ നശിപ്പിക്കപ്പെടില്ല.
ഞങ്ങള്‍ക്ക് ഒരു വേട്ട മാത്രമേയുള്ളൂ സുരക്ഷിതവും നിരുപദ്രവകരവും,
നിങ്ങള്‍ക്ക് മാത്രമേ ഹൃദയങ്ങളെ വേട്ടയാടാന്‍ കഴിയൂ.’
വര്‍ത്തമാനകാലത്തിന്റെ നേര്‍കാഴ്ച എന്ന് പറയുന്നതിനേക്കാള്‍ നല്ലതു,
വര്‍ത്തമാനമനസുകളുടെ പ്രതിഫലനം എന്ന് പറയുന്നതാവും ശരി.
ഉസ്‌ബെക്ക് എഴുത്തുകാര്‍ ഇവിടെ അവസാനിക്കുന്നില്ല. ഇവരില്‍ ഉസ്ബക്
സാഹിത്യം ഭദ്രമായിരിക്കുമെന്നും, പരീക്ഷണങ്ങളിലൂടെ ലോക
സാഹിത്യത്തെയും അഭിവൃദ്ധിയിലേക്ക്
നയിക്കുമെന്ന കാര്യത്തില്‍ ലേഖകന് സംശയമില്ല

Related Articles

Back to top button