BREAKING NEWSKERALALATEST

സ്വര്‍ണകടത്തും സാമ്പത്തിക തട്ടിപ്പും:സ്വപ്നയുടെ ആസൂത്രണം രണ്ടുവര്‍ഷം മുന്നേ; തെളിവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: സ്വര്‍ണകടത്തു കേസില്‍ അറസ്റ്റിലായ സ്വപ്നസുരേഷും സംഘവും ധന സമ്പാദനത്തിനായി രണ്ടുവര്‍ഷം മുന്നേ പദ്ധതിയിട്ടിരുന്നതായി സാമ്പത്തികകൂറ്റാന്വേഷണവിഭാഗമായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയും ശിവശങ്കറും ചേര്‍ന്ന് ഇതിനായി തിരുവനന്തപുരത്തെ ബാങ്കില്‍ ലോക്കര്‍ തുടങ്ങിയത് രണ്ടു വര്ഷം മുമ്പായിരുന്നു.ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൌണ്ടന്റായ വേണുഗോപാല്‍ ആണ് ഇതിനുവേണ്ട നീക്കങ്ങള്‍ നടത്തിയത്.
ശിവശങ്കര്‍ അവിശ്യപ്പെട്ടതനുസരിച്ച് വേണുഗോപാലിന്റെയും സ്വപ്നയുടെയും പേരിലായിരുന്നു ലോക്കര്‍ തുടങ്ങിയത് .ഈ ലൊക്കേറില്‍നിന്നാണ് ഒരുകോടി രൂപയും ഒരുകിലോ സ്വര്‍ണവും പിടിച്ചെടുത്തത് .ഈ ലോക്കര്‍ തുടങ്ങിയത് 2018 ലയിരുന്നു , എന്നാല്‍ സ്വര്‍ണ്ണകടത്ത് പദ്ധതിയിട്ടതും ആദ്യമായി സ്വര്‍ണം കൊണ്ടുവന്നതും 2019ലായിരുന്നു.ഇതോടെ സാമ്പത്തിക തട്ടിപ്പിന് വേണ്ടിയായിരുന്നു ഇത്തരത്തില്‍ ഒരു ലോക്കര്‍ തുടങ്ങിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വ്യക്തമായി. ഇതില്‍ നിന്നു കണ്ടെടുത്ത പണം തൃശൂരിലെ ലൈഫ്മിഷന്‍ പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ടു കമ്മിഷന്‍ ആയി ലഭിച്ചതാണെന്ന് ഇതിനോടകം സ്വപന മൊഴിനല്‍കിയിട്ടുണ്ട്.ഇത്തരത്തില്‍ സര്ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ ക്രമക്കേടുകളുടെ ചിലവിവരങ്ങള്‍ കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇതിനോടകം ലഭിച്ചു.
തിര്‍വനന്തപുരത്തെ ഒരു സഹകരണബാങ്കില്‍നിന്നും അരക്കോടിരൂപയുടെ മറ്റൊരു നിക്ഷേപവും സ്വപ്നയുടെപേരില്‍ നിലവിലുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി ,ഈ അക്കൌണ്ടുകളില്‍ നിന്നു പണം പിന്‍വലിച്ചതും , ലോക്കര്‍ ഉപയോഗിച്ചതും ചാര്‍ട്ടേഡ് അക്കൌണ്ട് ആയിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു വേണുഗോപാലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തിരുന്നു .എല്ലാ ഇടപാടുകളും താന്‍ നടത്തിയതും ലോക്കറില്‍ പണവും പണ്ടവും നിക്ഷേപിച്ചതും ശിവശങ്കര്‍ അറിഞ്ഞിരുന്നു എന്നും, ഇതിന്റെ കണക്കുകള്‍ ശിവശങ്കറിന് യഥാസമയം കൈമാറി എന്നും വേണുഗോപാല്‍ ഇഡിയോട് സമ്മതിച്ചു.ഇതോടെ ശിവശങ്കറിനുമേല്‍ കുരുക്ക് മുറുകിയിരിക്കുകയാണ്.
മുതിര്‍ന്ന ഐ എ എസ് ഉദ്യഗസ്ഥന്‍ എന്നനിലയില്‍ തുടര്‍നടപടികല്‍ക്കയി നിലവില്‍ ലഭിച്ച വിവരങ്ങള്‍ ഇഡി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉയര്ന്ന ഉദ്യോഗസ്ഥരുമായി പങ്കുവച്ചു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കേന്ദ്ര ഏജന്‍സികള്‍ ഈ ആഴ്ചതന്നെ നീങ്ങും .

Related Articles

Back to top button