LIFE STYLE

ടെസ്റ്റിങ്ങില്‍ ഇത്തിരി മോശമായാലും ആ പ്ലസ് പോയിന്റ് ഈ യുവാക്കള്‍ക്കുണ്ട്

ഇന്നത്തെ കാലത്ത് യുവാക്കളുടെ പ്രിയപ്പെട്ട സംഭാഷണ രീതി എന്നുപറയുന്നത് ടെക്സ്റ്റിംഗ് ആണ്. കാലങ്ങള്‍ കഴിയുന്തോറും ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെങ്കിലും എല്ലാവര്‍ക്കും പ്രത്യേകിച്ചും യുവാക്കള്‍ക്ക് ടെക്സ്റ്റിംഗിനോട് ഇച്ചിരി പ്രിയം കൂടുതലാണ്.
എന്നാല്‍ ഈ ടെക്സ്റ്റിംഗ് അറിയാത്തവരും മന്നൂടെ യുവാക്കള്‍ക്കിടയില്‍ ഉണ്ട് കേട്ടോ. ആരെങ്കിലും ഒരു മെസേജ് അയച്ചാല്‍ അതിന് പെട്ടെന്ന് മറുപടി ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ അല്ലെങ്കില്‍ മറുപടി പറയാന്‍ ഒരുപാട് സമയമെടുക്കുന്നവര്‍ അങ്ങനെയുള്ളവരെ ടെക്സ്റ്റിംഗില്‍ ഇച്ചിരി മോശമായ ആള്‍ക്കാര്‍ ആണെന്നാണ് കണക്കാക്കുന്നത്.
ഈ കാരണത്താല്‍ പല പുരുഷന്മാരും പരിഗണിക്കപ്പെടാതെ പോകുന്നുവെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പറയുന്നത്. പക്ഷേ ഒരു കാര്യം പറയട്ടെ ടെക്സ്റ്റിംഗില്‍ ഇച്ചിരി മോശമാണെങ്കിലും ഇവരില് സ്ത്രീകള്‍ ആഗ്രഹിക്കുന്ന നിരവധി ഗുണങ്ങള്‍ കാണാന്‍ ആകുമെന്നാണ് പറയുന്നത്. അത് എന്തൊക്കെയാണെന്ന് അറിയണ്ടെ..?
അതില്‍ ഒന്നാമത് പങ്കാളിയുമായി ഒരുമിച്ചിരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും താല്പര്യവും ഇവരില്‍ ഉണ്ടാകും എന്നാണ് പറയുന്നത്. എന്തുകൊണ്ടെന്നാല്‍ ടെക്സ്റ്റിംഗ് അല്ലെങ്കില്‍ ചാറ്റിങ് ഇല്ലാത്തതിനാല്‍ ഇവര് പരമാവധി നീതി പുലര്‍ത്തുന്നവരാണ് എന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇത്തരക്കാര്‍ ആവശ്യമില്ലാതെ ഫോണില്‍ നോക്കി സമയം കളായറില്ല എന്നത് മറ്റൊരു സത്യമാണ്.
രണ്ടാമതായി സാധാരണ ചാറ്റ് ചെയ്യുന്നവര്‍ക്ക് പിന്നെ നേരില്‍ കാണുമ്പോള്‍ പറയാന്‍ ഒന്നുംതന്നെ കാണില്ല. കാരണം കാര്യങ്ങളൊക്കെ അപ്പോഴപ്പോള്‍ ടെക്സ്റ്റ് ചെയ്യുന്നത് കൊണ്ട് അവര്‍ക്ക് നേരില്‍ കാണുമ്പോള്‍ പറയാന്‍ ഒന്നുംതന്നെ കാണില്ല. എന്നാല്‍ ഈ പ്രശ്‌നം ടെക്സ്റ്റിംഗില്‍ ഇച്ചിരി മോശമായവര്‍ക്ക് ഉണ്ടാവില്ല.
അതുപോലെ ചാറ്റിങ്ങില്‍ നന്നായി സംസാരിച്ചില്ലയെങ്കില്‍ ഇതിലൊന്നും താല്‍പര്യം ഉള്ളവരല്ല ഇവര്‍ എന്ന് വ്യക്തം. ഈ രീതി ബന്ധങ്ങളെ എപ്പോഴും സുരക്ഷിതമാക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാത്തിനും ഉപരി ടെക്സ്റ്റിംഗില്‍ താല്‍പര്യമില്ലാത്തവരുടെ ഓണ്‍ലൈന്‍ ബന്ധങ്ങളും വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ തനിക്ക് ലഭിക്കേണ്ട സ്‌നേഹം മറ്റാര്‍ക്കെങ്കിലും ലഭിക്കുമോ എന്ന ഭയവും സ്ത്രീകള്‍ക്ക് വേണ്ട.
ടെക്സ്റ്റിംഗില്‍ താല്‍പര്യമില്ലാത്തവര്‍ ആ സമയം മറ്റ് പല കാര്യങ്ങള്‍ക്കായും ഉപയോഗിക്കും. അങ്ങനൊരു വ്യക്തിത്വത്തിന് ഉടമയായിരിക്കും അവരെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Related Articles

Back to top button