BREAKING NEWSKERALA

മാസപ്പിറവി കണ്ടു; ഇന്ന് റമദാന്‍ ഒന്ന്

കേരളത്തില്‍ റമദാന്‍ മാസാചരണത്തിന് തുടക്കമായി. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍ അറിയിച്ചിരുന്നു. വിശ്വാസികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വേണം പള്ളിയില്‍ എത്താനെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരും വിവരം വിശ്വാസികളെ അറിയിച്ചു.

Related Articles

Back to top button