CRICKETLATESTSPORTS

രാജസ്ഥാനെ പിടിച്ചുകെട്ടി; പഞ്ചാബിന് നാല് റണ്‍സ് ജയം

ട്വന്റെി20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും അലതല്ലിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് വിജയം. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നാല് റണ്‍സ് അകലെ വീണു. രാജസ്ഥനായി സെഞ്ച്വറിയുമായി കളം നിറഞ്ഞ നായകന്‍ സഞ്ജു സാംസന്റെ ഒറ്റയാള്‍ പോരാട്ടം വിഫലമായി.

സ്‌കോര്‍:

പഞ്ചാബ്: 221/6
രാജസ്ഥാന്‍: 217/7

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, നായകന്‍ കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. 50 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ദീപക് ഹൂഡ 64(28), ക്രിസ് ഗെയ്ല്‍ 40(28) എന്നിവരും തിളങ്ങി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനെ സഞ്ജു മുന്നില്‍ നിന്ന് നയിച്ചു. 63 പന്തില്‍ 119 റണ്‍സെടുത്ത സഞ്ജു ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് കീഴടങ്ങിയത്. 12 ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ മനോഹര ഇന്നിംഗ്‌സ്. ജോസ് ബട്‌ലര്‍(25), റിഹാന്‍ പരാഗ് (25), ശിവം ദുബെ (23) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

Related Articles

Back to top button