BUSINESSBUSINESS NEWS

ഡിജിറ്റൈസില്‍ ആമസോണ്‍ 2.5 ദശലക്ഷം കടന്നു

മുംബൈ : ആമസോണ്‍ ഇന്ത്യ ഇതുവരെ 2.5 ദശലക്ഷം എംഎസ്എംഇകളെ ഡിജിറ്റൈസ് ചെയ്തു, 3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതിയും 10ലക്ഷം ജോലികളും സൃഷ്ടിച്ചു
ജനുവരി 2020ലെ സംഭവ് സമ്മിറ്റിന് ശേഷം ഇന്ത്യയിലെ ഏതാണ്ട് 250,000 പുതിയ വ്യാപാരികള്‍ ആമസോണില്‍ ചേര്‍ന്നു; 50,000ത്തിലേറെ ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാരും നെയ്ബര്‍ഹുഡ് സ്‌റ്റോറുകളും ആമസോണില്‍ വില്‍ക്കുന്നു.
ആമസോണിന്റെ കയറ്റുമതി പദ്ധതിയായ ഗ്ലോബല്‍ സെല്ലിംഗിന് ഇന്ത്യയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കയറ്റുമതി ഒരു ബില്യണ്‍ എത്താന്‍ 3 വര്‍ഷം വേണ്ടി വന്നു, രണ്ടാമത്തെ ബില്യണ്‍ 18 മാസത്തിലും മൂന്നാമത്തെ ബില്യണ്‍ 12 മാസത്തിലും സാധ്യമായി.
ജനുവരി 2020 മുതല്‍ ഇന്ത്യയില്‍ പ്രത്യക്ഷമായും പരോക്ഷമായും 3,00,000 ലക്ഷം ജോലികള്‍ സൃഷ്ടിക്കാന്‍ ആമസോണിന് കഴിഞ്ഞു.
ജനുവരി 2020 നടത്തിയ വാഗ്ദാനങ്ങളില്‍ കൈവരിച്ച പുരോഗതികളുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ പങ്കുവെച്ച് ആമസോണ്‍ ഇന്ത്യ. 2.5 ദശലക്ഷം എംഎസ്എംഇകളെ ഡിജിറ്റലാക്കിയെന്നും 3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതിയും 1 ദശലക്ഷം ജോലികളും സൃഷ്ടിച്ചുവെന്നും ആമസോണ്‍ അറിയിച്ചു

Related Articles

Back to top button