LATESTNATIONAL

കോവിഡിനെ പ്രതിരോധിക്കാന്‍ യുപിയില്‍ ‘കൊറോണ മാതാ’ ക്ഷേത്രം

ലഖ്‌നൗ: രാജ്യത്ത് കൊവിഡ്19 ഭീഷണി തുടരുന്നതിനിടെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഉത്തരപ്രദേശില്‍ ക്ഷേത്രം. യുപിയിലെ പ്രതാപ്ഗഡ് ജില്ലയിലെ ശുക്ലാപൂര്‍ ഗ്രാമത്തിലാണ് ‘കൊറോണ മാതാ’ എന്ന പേരില്‍ ക്ഷേത്രം തുറന്ന് പ്രാര്‍ഥന ആരംഭിച്ചത്.
പ്രദേശവാസികളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് ഗ്രാമവാസികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രം തുറന്നതോടെ ഗ്രാമത്തില്‍ നിന്നും പുറത്ത് നിന്നുമായി നിരവധിയാളുകളെത്തി പ്രാര്‍ഥിക്കുകയും പൂജകള്‍ നടത്തുകയും ചെയ്തു. ദിനം പ്രതിയുള്ള പ്രാര്‍ഥനകളും ആരംഭിച്ചു. ക്ഷേത്ര പരിസരത്ത് സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമുഹിക അകലം കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.
മാസ്‌ക് ധരിച്ചിരിക്കുന്ന രീതിയിലുള്ള വിഗ്രഹമാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കൊവിഡ് ബാധിച്ച് ആയിരക്കണക്കിനാളുകള്‍ മരിച്ചതോടെയാണ് ക്ഷേത്രം പണിയാന്‍ തീരുമാനിച്ചതെന്ന് ഗ്രാമവാസികള്‍ വ്യക്തമാക്കി. ‘മാരകമായ കൊറോണ വൈറസ് ആയിരക്കണക്കിനാളുകളെ ഗുരതരമായി ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ദേവിയോട് പ്രാര്‍ഥിക്കുന്നത് ആളുകള്‍ക്ക് ആശ്വാസം നല്‍കും. ഇതോടെയാണ് വേപ്പ് മരങ്ങള്‍ക്കിടെയില്‍ ക്ഷേത്രം നിര്‍മ്മിച്ചത്’ എന്നും ഒരു ഗ്രാമവാസികള്‍ വ്യക്തമാക്കി.
ദിവസേനയുള്ള പ്രാര്‍ഥനകളും ക്ഷേത്രത്തില്‍ ആരംഭിച്ചു. കൊറോണ മാതാ എല്ലാ പ്രതിസന്ധികളും പരിഹരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്ന് രാധെ ശ്യാം എന്നയാള്‍ വ്യക്തമാക്കി. ദേവിയുടെ സഹായം ലഭ്യമാകുമെന്നതിനാലാണ് ഗ്രാമവാസികളില്‍ നിന്ന് സംഭാവന ശേഖരിച്ച് ക്ഷേത്രം പണിതതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ ആളുകള്‍ പ്രാര്‍ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതേസമയം, ഗ്രാമത്തിലെ അത്തരമൊരു ക്ഷേത്രത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് എസ്എച്ച്ഒ സംഗീപൂര്‍ പറഞ്ഞു.

Related Articles

Back to top button