BOLLYWOODENTERTAINMENT

വരുമാനമില്ല.. നികുതി നല്‍കാന്‍ പണവുമില്ല; ദയനീയസ്ഥിതി വെളിപ്പെടുത്തി കണങ്ക റണാവത്ത്

കൊവിഡ് വ്യാപനവും ലോക്ക്ഡൗണും ഒക്കെ കടുത്ത നഷ്ടമാണ് സിനിമ മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഷൂട്ടിങ് നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് മിക്ക താരങ്ങളും വീടുകളില്‍ തന്നെ ചെലവഴിക്കുകയാണ്. ശതകോടികളുടെ നഷ്ടമാണ് കൊവിഡ് സിനിമാ മേഖലക്ക് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ തിയറ്റര്‍ ഉടമകളുടെ നഷ്ം 1,100 കോടി രൂപ കടന്നു.ം
ഈ അവസരത്തില്‍ താരങ്ങളുടെ യഥാര്‍ത്ത സ്ഥിതി വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇപ്പോള്‍ ജോലി ഇല്ലാത്തതു കൊണ്ട് നികുതി പോലും അടയ്ക്കാന്‍ നിര്‍വാഹം ഇല്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
വരുമാനത്തിന്റെ 45 ശതമാനമാണ് നികുതി നല്‍കുന്നത്.ബോളിവുഡില്‍ ഏറ്റവുമധികം നികുതി നല്‍കുന്ന നടിമാരില്‍ ഒരാള്‍ കൂടെയായ കങ്കണ കഴിഞ്ഞ വര്‍ഷം അടച്ച നികുതിയുടെ പകുതി പോലും ഈ വര്‍ഷം അടച്ചിട്ടില്ലത്രെ. വരുമാനം ഇല്ലാത്തതാണ് കാരണം എന്നാണ് നടിയുടെ പരസ്യമായ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ അവസ്ഥ കണങ്ക റണാവത്ത് തുറന്ന് പറഞ്ഞത്.
ജീവിതത്തില്‍ ആദ്യമായാണ് നികുതി നല്‍കാന്‍ വൈകുന്നതെന്നും താരം പറയുന്നു. നല്‍കാന്‍ വൈകുന്ന നികുതി പണത്തിന് എന്തായാലും സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ടെന്നും നടപടി സ്വാഗതം ചെയ്യുന്നതായും സൂചിപ്പിക്കാനും താരം മറന്നില്ല. വ്യക്തിഗതമായി ഏറ്റവും ദുര്‍ഘട ഘട്ടങ്ങളില്‍ ഒന്നാണിതെങ്കിലും ഒരുമിച്ച് മറികടക്കാനാകും എന്ന പ്രതീക്ഷയും അവര്‍ പങ്കുവയ്ക്കുന്നു. ഈ രംഗത്തെ നിരവധി കാലാകാരന്‍മാരുടെ സാമ്പത്തിക പ്രതിസന്ധിയാണ് താരം പരസ്യമായി പങ്കു വെച്ചത്

Related Articles

Back to top button