KERALALATEST

കടകള്‍ തുറക്കുന്നതില്‍ നയപരമായ തീരുമാനം എടുക്കാന്‍ സമയമായി: ഹൈക്കോടതി

കൊച്ചി: കടകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കാന്‍ സമയമായെന്ന് ഹൈക്കോടതി. വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ വ്യാഴാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും കോടതി.
സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ കാര്യമായി നടപ്പാക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാമെന്ന ഉറപ്പ് വ്യാപാരികള്‍ കോടതിയില്‍ നല്‍കി. കോടതി ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ആവശ്യം. ആഴ്ചയില്‍ രണ്ട് ദിവസം ലോക്ക് ഡൗണ്‍ അശാസ്ത്രീയമെന്നും വ്യാപാരികള്‍ പറയുന്നു.
കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന വ്യാപാരികളുടെ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കടതുറക്കല്‍ സമരം വ്യാപാരികള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്താമെന്ന് പറഞ്ഞതോടെയാണ് പിന്മാറിയത്.

Related Articles

Back to top button