FeaturedLATEST

ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരന്‍ ഡേമണ്‍ ഗാല്‍ഗട്ടിന്

ഈ വര്‍ഷത്തെ മികച്ച ഇംഗ്ലീഷ് നോവലിനുള്ള ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡേമന്‍ ഗാല്‍ഗട്ടിന്. ‘ദ് പ്രോമിസ്’ എന്ന നോവലിനാണ് പുരസ്‌കാരം. ഇതു മൂന്നാം തവണയാണ് ഗാര്‍ഗട്ടിന് ബുക്കര്‍ നോമിനേഷന്‍ ലഭിക്കുന്നത്.ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിന്റെ കാലം മുതല്‍ ജേക്കബ് സുമ പ്രസിഡന്റാകുന്നതു വരെയുള്ള കാലത്ത് ഒരു കുടുംബത്തിന്റെ കഥയാണ് ഗാല്‍ഗട്ട് നോവലില്‍ പറയുന്നത്. ദക്ഷിണാഫ്രിക്ക ഒരു ജനാധിപത്യരാജ്യമായി മാറുന്നതോടെ ശിഥിലമായി പോകുന്ന കുടുംബമാണ് നോവലിന്റെ ഇതിവൃത്തം. ആഫ്രിക്കയില്‍ നിന്ന് ഇതുവരെയും കേട്ടിട്ടില്ലാത്ത എഴുത്തുകാര്‍ക്കും കഥകള്‍ക്കും വേണ്ടി താന്‍ പുരസ്‌കാരം സ്വീകരിക്കുന്നതായി ഡേമണ്‍ ഗാല്‍ഗട്ട് പറഞ്ഞു.ലണ്ടനില്‍ വച്ചു നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരം ലഭിച്ചതില്‍ എളിമയോടെ നന്ദി പറയുന്നുവെന്ന് 57കാരനായ ഡേമണ്‍ ഗാല്‍ഗട്ട് പുരസ്‌കാരവേദിയില്‍ പറഞ്ഞു. 17ാം വയസിലായിരുന്നു ഗാല്‍ഗട്ട് തന്റെ ആദ്യനോവല്‍ എഴുതിയത്. ‘ഇവിടേയ്ക്ക് എത്താനും ഇത് സ്വന്തമാക്കാനും എനിക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടി വന്നു. ഞാന്‍ ഇവിടെ നില്‍ക്കേണ്ട ആളല്ലെന്നാണ് എനിക്ക് തോന്നുന്നത്.’ ഗാല്‍ഗട്ട് പറഞ്ഞു.

Related Articles

Back to top button