AUTOBUSINESSFOUR WHEELERLATESTMARKET

മോഹവിലയ്ക്ക് കിടിലന്‍ ബൈക്കുമായി കോയമ്പത്തൂര്‍ ബൂം കോര്‍ബറ്റ്

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ജനപ്രീതി നേടാന്‍ സഹായിച്ചതില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആ പട്ടികയിലേക്കെത്തുന്ന ഏറ്റവും പുതിയ ബ്രാന്‍ഡാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബൂം മോട്ടോര്‍സ് ഇപ്പോഴിതാ ഈ കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് ബൂം കോര്‍ബറ്റ് പുറത്തിറക്കി. വളരെ സ്‌റ്റൈലിഷ് ആയിട്ടാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായാണ് ഈ ഇലക്ട്രിക് ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബൂം മോട്ടോഴ്‌സ് അധികൃതര്‍ പറയുന്നു. ഏത് കാലാവസ്ഥയിലും രാജ്യത്തെ ഏത് തരത്തിലുള്ള റോഡുകളിലും ഓടാന്‍ ഈ വാഹനം പ്രാപ്തമാണ്. വേല്‍ ബ്ലൂ, ബീറ്റില്‍ റെഡ്, മാന്റിസ് ഗ്രീന്‍, പാന്തര്‍ ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് കമ്പനി ഇത് പുറത്തിറക്കിയിരിക്കുന്നത്. 200 കിലോ വരെ ഭാരം വഹിക്കാനും ഈ ബൈക്കിന് കഴിയും.
പുതിയ കോര്‍ബറ്റ് ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപയാണ് വില. കോര്‍ബറ്റ് 14, കോര്‍ബറ്റ് 14എക്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഇവി നിരത്തിലെത്തുന്നത്. ബൂം കോര്‍ബറ്റ് 14 പതിപ്പിന് 89,999 രൂപയും, ബൂം കോര്‍ബറ്റ് 14എക്‌സ് മോഡലിന് 124,999 രൂപയുമാണ് എക്‌സ്‌ഷോറൂം വില. വിവിധ സംസ്ഥാനതല സബ്‌സിഡികളും കൂടിയാകുമ്പോള്‍ വില ഇനിയും കുറയും. കോയമ്പത്തൂര്‍ കമ്പനിയുടെ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് അതിന്റെ 2.3 കെഡബ്ല്യുഎച്ച് ബാറ്ററി വഴി പൂര്‍ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. അതേസമയം ഓപ്ഷണലായി 4.6 കെഡബ്ല്യുഎച്ച് ആയി ബാറ്ററി ശേഷി ഇരട്ടിയാക്കാനും അവസരമുണ്ട്. പോര്‍ട്ടബിള്‍ ചാര്‍ജറിനൊപ്പം വാഗ്ദാനം ചെയ്യുന്ന സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളാണിവ എന്നതും ബൂം ഇലക്ട്രിക് സ്‌കൂട്ടറിന്റെ മാറ്റേകുന്നുണ്ട്. ഏത് ഹൗസ്‌ഹോള്‍ഡ് സോക്കറ്റിലും അതിന്റെ പോര്‍ട്ടബിള്‍ ചാര്‍ജര്‍ പ്ലഗിന്‍ ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്‌കൂട്ടറിന് കഴിയുമെന്നതും സവിശേഷതയാണ്. മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷി ഈ ബൈക്കിനുണ്ട്. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയുമായാണ് ഇത് വരുന്നത്. അതിനാല്‍ ബാറ്ററി തീര്‍ന്നാല്‍, എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാനാവും. അതേസമയം, മോഷണം കണ്ടെത്തല്‍, അപകടം കണ്ടെത്തല്‍ തുടങ്ങിയ ഇന്റലിജന്റ് ഫീച്ചറുകളും ഇതിലുണ്ട്.
അതേസമയം സര്‍ക്കാരില്‍ നിന്ന് സബ്‌സിഡി ലഭിച്ചതോടെ വില ഇനിയും കുറയും. കമ്പനി നവംബര്‍ 12 മുതല്‍ ബുക്കിംഗ് ആരംഭിച്ചു, ഇത് വെറും 499 രൂപയ്ക്ക് ബുക്ക് ചെയ്യാം. ലോഞ്ചില്‍ ഒരു ആമുഖ ഓഫറായി, കമ്പനി ഇതിന് 3,000 രൂപ കിഴിവും വാഗ്ദാനം ചെയ്യുന്നു, അതിന്റെ ഡെലിവറി ജനുവരി മുതല്‍ ആരംഭിക്കും.
ഒരു മികച്ച വാറന്റി പ്ലാനോടെയാണ് ബൂം കോര്‍ബറ്റ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന്റെ ഷാസിക്ക് ഏഴ് വര്‍ഷത്തെ വാറന്റിയും ബാറ്ററിക്ക് അഞ്ച് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും നല്‍കുന്നു. ഈ സെഗ്‌മെന്റിലെ ബാറ്ററിയുടെയും ഷാസിയുടെയും ഏറ്റവും ഉയര്‍ന്ന വാറന്റിയാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 നവംബര്‍ 12 മുതല്‍ ഇസ്‌കൂട്ടറിനായുള്ള ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ബുക്കിംഗുകള്‍ക്കും മറ്റ് വിശദാംശങ്ങള്‍ക്കും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Related Articles

Back to top button