BREAKING NEWSLATESTNATIONAL

ഓഫീസില്‍ ‘കറന്റ്’ മോഷണം… ഇനി ജീവനക്കാര്‍ ‘കറന്റ്’ മോഷ്ടിച്ചാല്‍ ശമ്പളത്തില്‍ കട്ട് ചെയ്യുമെന്ന് ഉത്തരവ്

ഓഫീസുകളില്‍ ‘അത് ചെയ്യരുത് ഇത് ചെയ്യരുത്’ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ഓഫീസില്‍ നിന്നുള്ള മോഷണത്തിന് എതിരായി ജീവനക്കാരെ താക്കീത് ചെയ്യുകയാണ് ഇവിടെ ഒരു മേലധികാരി. മോഷണം നിര്‍ത്തിയില്ലെങ്കില്‍ ശമ്പളത്തില്‍ കുറയ്ക്കും എന്ന മുന്നറിയിപ്പും മേലധികാരി നല്‍കുന്നുണ്ട്.
ഓഫീസിലെ ചില വസ്തുക്കളോ മറ്റോ ആവും ജീവനക്കാര്‍ മോഷ്ടിക്കുന്നത് എന്ന് തെറ്റിദ്ധരിക്കല്ലേ? വൈദ്യുതി മോഷണം ആണ് ജീവക്കാര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. ഓഫീസിലെ പ്ലഗ്ഗുകളില്‍ ജീവക്കാര്‍ അവരുടെ മൊബൈല്‍ ഫോണ്‍, മ്യൂസിക് പ്ലേയര്‍ തുടങ്ങിയവ ചാര്‍ജ് ചെയ്യുന്നത് വൈദ്യുത മോഷണം ആണെന്നാണ് മേലധികാരിയുടെ വാദം.
‘ഈ പരിസരത്ത് മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങളോ ചാര്‍ജ് ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഇത് വൈദ്യുതി മോഷണമാണ്. ഇത് തുടര്‍ന്നാല്‍ നിങ്ങളുടെ ശമ്പളത്തില്‍ കുറവ് വരുത്തും. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യണം’ എന്നാണ് മേലധികാരി എ4 പേപ്പറില്‍ പ്രിന്റ് ചെയ്ത ഓഫീസിന്റെ ചുവരുകളില്‍ പതിപ്പിച്ചത്.
‘എന്റെ മേലധികാരിയുടെ യുക്തിരഹിതമായ കുറിപ്പുകളുടെ അനന്തമായ പരമ്പരകളിലൊന്ന്’ എന്ന കുറിപ്പോടെ ഒരു ജീവക്കാരന്‍ ചിത്രം റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തതോടെയാണ് വാര്‍ത്ത പുറത്തായത്.
മുന്‍പ് തന്നെ സൗജന്യമായി ജോലി ചെയ്യിപ്പിച്ച് മേലധികാരി കബളിപ്പിച്ചു എന്ന വാദവുമായി ഒരാള്‍ മുന്നോട്ട് വന്നിരുന്നു. എല്ലാ ദിവസവും ക്ലോക്ക് 15 മിനിറ്റ് നേരത്തെ തിരിച്ചു വച്ചാണ് മേലധികാരി കൂടുതല്‍ പണി എടുപ്പിച്ചത്. ഇങ്ങനെ എല്ലാ ആഴ്ചയും ഒരു മണിക്കൂറിലധികം സൗജന്യമായി ജോലി ചെയ്യിപ്പിച്ചു എന്നാണ് ആരോപണം.

Related Articles

Back to top button