BREAKING NEWSKERALA

ജലീലിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ബിജെപി

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ജലീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിയമ സംവിധാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്ന് സന്ദീപ് ചൂണ്ടിക്കാട്ടി.
സിറിയക് ജോസഫിനെതിരെ നടത്തിയ പരാമര്‍ശം യഥാര്‍ത്ഥത്തില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിധിയെഴുതിയ അന്നത്തെ ചീഫ് ജസ്റ്റിസ് സുഭാഷന്‍ റെഡ്ഡിക്കെതിരെയാണ്. കോഴവാങ്ങിയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ജഡ്ജിമാര്‍ വിധി പറഞ്ഞതെന്ന പരാമര്‍ശം കേരളാ ഹൈക്കോടതിയ്ക്കും രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കും എതിരാണ്. അതിനാല്‍ ജലീലനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നാണു സന്ദീപിന്റെ നിലപാട്. ഇതിന് എജി അനുമതി നല്‍കണമെന്നാണ് ആവശ്യം.

Related Articles

Back to top button