BREAKING NEWSKERALA

ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം: കൂള്‍ബാര്‍ മാനേജര്‍ അറസ്റ്റില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കൂള്‍ബാര്‍ മാനേജരും കാസര്‍കോട് പടന്ന സ്വദേശിയുമായ മൂന്നാം പ്രതി അഹമ്മദിനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒളിവില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
മരിച്ച വിദ്യാര്‍ഥിനി ദേവനന്ദയ്ക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ആലോചനയുണ്ട്. അതിനിടെ, ഐഡിയല്‍ കൂള്‍ബാറിന്റെ വാന്‍ കത്തിച്ചതിന് പൊലീസ് സ്വമേധയാ കേസെടുത്തു.
ദേവനന്ദയുള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷവര്‍മ കഴിച്ചതെന്ന് വ്യക്തമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ആറുമണിക്കും ഇടയിലുള്ള സമയത്താണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഷവര്‍മ കഴിച്ചതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തില്‍ ഇറച്ചി ഉള്‍പ്പെടെ സൂക്ഷിക്കുന്ന ഫ്രീസറില്‍ വൃത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റ് 52 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. പരിയാരത്ത് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.

Related Articles

Back to top button