KOTTAYAMLOCAL NEWS

തലയോലപ്പറമ്പില്‍ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിന പരിപാടി 21 ന്

തലയോലപ്പറമ്പ്: ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1987 മാര്‍ച്ച് 17 ന് തലയോലപ്പറമ്പ് തിരുപുരം സ്‌ക്കൂള്‍ ഗൗണ്ടില്‍ ഹെലിക് പോറ്ററില്‍ വന്നിറങ്ങിയതിന്റെ ഓര്‍മ്മകളും മായി ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം 21 ആചരിക്കും. തിരുപുരം ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന രാജീവ് സ്തൂപത്തില്‍ രാവിലെ 8 ന് പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് നടക്കുന്ന രാജീവ് ഗാന്ധി അനുസ്മരണം ഗ്രാമ പഞ്ചായത്ത് യൂ ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോസ് . വി.ജേക്കബ് ഉത്ഘാടനം ചെയ്യും. കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി എന്‍.വിജയമോഹന്‍ അദ്ധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ.ഷാജി മുഖ്യപ്രഭാഷണം നടത്തും.വി. സന്തോഷ് ശര്‍മ്മ, കുമാരി കരുണാകരന്‍, അഡ്വ.എസ്.ശ്രീകാന്ത് സോമന്‍, അനിതാ സുഭാഷ്, കെ.എ. ജോസഫ്, രാഹുല്‍ പൊക്കനേഴം, ജോണ്‍സന്‍ ആന്റണി, എസ്.സന്തോഷ് , പി.എസ്.. ഷിജോ, അഡ്വ. എന്‍. ഹരിമോഹന്‍, കെ.ഒ.മാധവന്‍, അനക്കു രാജു വാളവേലി എന്നിവര്‍ പങ്കെടുക്കും. വാര്‍ഡ് പ്രസിഡന്റ് കെ.ഇ. ജമാല്‍ സ്വാഗതം പറയും.

Related Articles

Back to top button