BREAKING NEWSWORLD

വിമാനത്താവളത്തിലെ സ്‌ക്രീനില്‍ പോണ്‍ ക്ലിപ്പ്; കുട്ടികളുടെ കണ്ണുപൊത്തി രക്ഷിതാക്കള്‍

റിയോ ഡി ജനീറോ: കുടുംബത്തോടൊപ്പം വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ ഒന്നാകെ ഒരുനിമിഷം ഞെട്ടിപ്പോയി. യാത്രാവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്‌ക്രീനില്‍ വിമാനങ്ങളുടെ വിവരങ്ങള്‍ക്ക് പകരം പോണ്‍ ദൃശ്യങ്ങള്‍. കേട്ടിട്ട് വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ? എന്നാല്‍ കഴിഞ്ഞദിവസം ബ്രസീലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ റിയോ ഡി ജനീറോയിലെ സാന്തോസ് ഡ്യുമണ്ട് വിമാനത്താവളത്തില്‍ നടന്ന സംഭവമാണിത്.
യാത്രാ വിമാനങ്ങളുടെ വിവരങ്ങള്‍ തെളിയുന്ന സ്‌ക്രീനിലാണ് പോണ്‍ ദൃശ്യങ്ങള്‍ തെളിഞ്ഞത്. മറ്റു പലയിടത്തും അടുത്തിടെ നടന്നതിന് സമാനമായി ഹാക്കിങ് തന്നെയാണ് റിയോ ഡി ജനീറോയിലും സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. വിമാനത്താവളത്തിലെ യാത്രാ വിവര സ്‌ക്രീനില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് കരാര്‍ എടുത്ത ഒരു കമ്പനിയുടെ സെര്‍വര്‍ ഹാക്ക് ചെയ്താണ് പോണ്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്ന് സൗത്ത് അമേരിക്കന്‍ നേഷന്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു.
സ്‌ക്രീനുകള്‍ ഹാക്ക് ചെയ്‌തെന്ന് വ്യക്തമായതിന് പിന്നാലെ തന്നെ അധികൃതര്‍ ഇത് ഓഫ് ചെയ്തിരുന്നെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. വിമാനത്താവളത്തിലെ സ്‌ക്രീനില്‍ പോണ്‍ ദൃശ്യങ്ങള്‍ തെളിഞ്ഞതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യാത്രക്കാരില്‍ ചിലര്‍ കുട്ടികളുടെ കണ്ണുപൊത്തുന്നതും മറ്റു ചില യാത്രക്കാര്‍ പൊട്ടിച്ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
വീഡിയോ തെളിഞ്ഞതിന് പിന്നാലെ തന്നെ ഇലക്ട്രോണിക്‌സ് ഡിസ്‌പ്ലേ ഓഫ് ചെയ്തിരുന്നെങ്കിലും ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്, പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കരാര്‍ എടുത്ത സ്ഥാപനത്തിന്റെ അനുമതി റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ സാന്തോസ് ഡ്യുമണ്ട് പൊതു ആവശ്യങ്ങള്‍ക്ക് പുറമെ സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്.

Related Articles

Back to top button