BUSINESSBUSINESS NEWS

ഗ്രാവിറ്റി Z : 50 മണിക്കൂര്‍ ബാറ്ററി ലൈഫുള്ള ടിഡബ്ല്യൂഎസ് ബഡ്‌സ് അവതരിപ്പിച്ച് ഡിഫൈ

തിരുവനന്തപുരം: 50 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം ഉറപ്പ് നല്‍കുന്ന ടിഡബ്ല്യൂഎസ് ബഡ്‌സ് അവതരിപ്പിച്ച് ഡിഫൈ. ഗ്രാവിറ്റി ഇസഡ് Grav-tiy z)എന്ന പേരിലാണ് ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് പുതിയ ബഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും മികച്ചതും വ്യക്തതയുമുള്ള കോളിംഗ് അനുഭവത്തിനായി ഇഎന്‍സി ക്വാഡ് മൈക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ചുറ്റുപാടുമുള്ള ബഹളത്തെ ഒഴിവാക്കി ഏറ്റവും നല്ല കോളിംഗ് നിലവാരം ഉറപ്പാക്കാന്‍ സഹായിക്കുന്നു. 13എംഎം ഡൈനാമിക് ഡ്രൈവറുകള്‍ ഓഡിയോയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ശക്തവും ഊ?ജ്ജസ്വലവുമായ ബാസ് ബൂസ്റ്റഡ് ശബ്ദ സവിശേഷതകള്‍ നല്‍കാനും ഇത് സഹായിക്കുന്നുണ്ട്. ഫഌപ്പ്കാര്‍ട്ടില്‍ ഇതിനോടകം വില്‍പന തുടങ്ങിയ ഗ്രാവിറ്റി , ലോഞ്ചിന്റെ ഭാഗമായി 999 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്.
ഗെയിമിങ്ങ് താല്‍പര്യമുള്ളവര്‍ക്ക് ഏറ്റവും വിശ്വസനീയമായ ഉത്പന്നമാണ് ഗ്രാവിറ്റി ഇസഡ് എന്ന് കമ്പനി വ്യക്തമാക്കുന്നു. മികച്ച ഗെയിമിംഗ് അനുഭവത്തിനായി 50 എംഎസ് ലോ ലേറ്റര്‍സി ടര്‍ബോ മോഡാണ് നല്‍കിയിരിക്കുന്നത്. ടര്‍ബോ മോഡ് ബ്ലൂടൂത്ത് ബന്ധിപ്പിക്കുന്നതിലെ കാലതാമസം ഗണ്യമായി കുറയ്ക്കുകയും, വേഗമേറിയ പ്രോ ഗെയിമിംഗ് അനുഭവത്തിനായി ഓഡിയോയും വീഡിയോയും സമന്വയിപ്പിക്കുകയും ചെയ്യുന്നു.. വെറും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 3 മണിക്കൂര്‍ വരെ ബാറ്ററി ബാക്ക് അപ്പ് ഗ്രാവിറ്റി ഉറപ്പ് നല്‍കുന്നു.
അതിവേഗ ചാര്‍ജിംഗ് സാധ്യമാക്കുന്ന ഡിഫൈ ബ്രിസ്‌ക് ചാര്‍ജറിനൊപ്പമാണ് ഇയര്‍ ബഡുകള്‍ വിപണിയില്‍ എത്തുന്നത്.

Related Articles

Back to top button