Uncategorized

മലയാളി ഫിഷിങ് വ്ലോഗർ കാനഡയിൽ മുങ്ങി മരിച്ചു

കോഴിക്കോട്: കാനഡയിൽ മലയാളി ഫിഷിങ് വ്ലോഗർ മുങ്ങി മരിച്ചു. തിരുവമ്പാടി കാളിയാമ്പുഴ പാണ്ടിക്കുന്നേൽ ബേബിയുടെ മകൻ 35 വയസ്സുള്ള രാജേഷ് ജോൺ ആണ് മരിച്ചത്. കയ്യിൽ നിന്നും വീണുപോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയിൽ തെന്നി വീഴുകയായിരുന്നെന്നാണ് നി​ഗമനം.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ വീട്ടിൽ നിന്നും പോയ രാജേഷ് രാവിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ ഭാര്യ അനു പൊലീസിൽ വിവരമറിയിച്ചു. തുടർന്നു നടത്തിയ തിരച്ചിലിൽ വെള്ളച്ചാട്ടത്തിൽ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവർക്ക് ഏദൻ എന്നൊരു മകനുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ, പരിശോധനയിൽ ചിക്കൻപോക്സ്; 30കാരൻ ചാടിപ്പോയി 

Related Articles

Back to top button